IndiaNEWS

ജപ്പാന്‍െ്‌റ ദുഖത്തില്‍ പങ്കുചേര്‍ന്ന് ഇന്ത്യ; ചെങ്കോട്ടയില്‍ ദേശീയ പതാക താഴ്ത്തി കെട്ടി

ന്യൂഡല്‍ഹി: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ മരണത്തില്‍ ജപ്പാന്‍ ജനതയോടൊപ്പം ദുഖത്തിലാഴ്ന്ന് ഇന്ത്യയും. ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലെ വിവിധ പൊതു കെട്ടിടങ്ങളില്‍ ഇന്ത്യന്‍ ദേശീയ പതാക പകുതി താഴ്ത്തി ഉയര്‍ത്തി.

ചെങ്കോട്ടയിലും രാഷ്ട്രപതി ഭവനായ രാഷ്ട്രപതി ഭവനിലും പാര്‍ലമെന്റിലും പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളിലും ത്രിവര്‍ണ്ണ പതാക പകുതി താഴ്ത്തിക്കെട്ടി.

ഷിന്‍സോ ആബേയുടെ മരണത്തില്‍ ഒരു ദിവസത്തെ ദുഖാചരണമാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഔദ്യോഗികമായ ആഘോഷപരിപാടികളും ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഉണ്ടായിരിക്കില്ല.

ഷിന്‍സോ ആബേയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കള്‍ ഇന്നലെ അനുശോചിച്ചിരുന്നു.

Back to top button
error: