
കെഎസ്ആര്‍ടിസി ഡിപ്പോ യാര്‍ഡ് ഉദ്ഘാടനത്തിനെത്തിയ ഗതാഗത മന്ത്രി ആന്റണി രാജുവിനെ തൊഴിലാളി സംഘടനകള്‍ ബഹിഷ്ക്കരിച്ചു. സിഐടിയു ഉള്‍പ്പടെയുള്ള തൊഴിലാളി സംഘടനകളാണ് മന്ത്രിയെ ബഹിഷ്ക്കരിച്ചത്.
നേതാക്കള്‍ക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായിരിക്കുമെന്നും ബഹിഷ്ക്കരണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രശ്നമുണ്ടെങ്കില്‍ അവരുമായി ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തൊഴിലാളികൾക്ക് എതിരെ മന്ത്രി നടത്തുന്ന പ്രസ്ഥാവനകളില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം






