CrimeNEWS

പരസ്യമായി ചുംബിക്കാന്‍ ശ്രമിച്ചതോടെ കാമുകി പ്രണയബന്ധം ഉപേക്ഷിച്ചു; പകരം വീട്ടാന്‍ കത്തിയെടുത്ത് കാമുകന്‍, ഒടുവില്‍ യുവാവ് കൊലപാതകശ്രമത്തിനും പോക്‌സോ കേസിലും കുടുങ്ങി

മലപ്പുറം: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലാണ് സംഭവം. മണ്ണാര്‍മല പച്ചീരി വീട്ടില്‍ ജിനേഷ്(22)നെയാണ് പോലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ആനമങ്ങാട് ടൗണില്‍ ട്യൂഷന്‍ സെന്ററിന് സമീപത്തായിരുന്നു സംഭവം. ബാഗില്‍ കത്തിയുമായെത്തിയ യുവാവ് പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.

പെണ്‍കുട്ടി യുവാവിനെ തള്ളിയിട്ടതോടെ കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പെണ്‍കുട്ടി ബഹളം വെച്ചതോടെ ആളുകള്‍ ഓടിയെത്തുന്നതിനിടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ റോഡിലൂടെ വന്ന വാഹനം തട്ടി പ്രതി വീഴുകയും കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ കൊലപാതകശ്രമത്തിനും പോക്‌സോ വകുപ്പുകളും പ്രകാരം കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും ഏപ്രില്‍ മാസത്തില്‍ ആനമങ്ങാടിനടുത്ത ബേക്കറിയില്‍ വെച്ച് പ്രതി പെണ്‍കുട്ടിയെ ചുംബിക്കാന്‍ ശ്രമിച്ചതോടെയാണ് പെണ്‍കുട്ടി പ്രണയം നിരസിച്ചതെന്നും പൊലീസ് പറയുന്നു. ഇതിലുള്ള വിരോധത്താല്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി എത്തുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: