നിക്ഷേപത്തില്‍നിന്ന് പരമാവധി നേട്ടമാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. പലമടങ്ങ് ആദായം തരുന്ന നിക്ഷേപങ്ങള്‍ മുന്നിലുണ്ട്. എന്നാല്‍ ആദായം കൂടുന്നതിനൊപ്പം നഷ്ട സാധ്യതയും കൂടുന്നുണ്ട്. റിസ്‌കെടുക്കാണന്‍ താല്പര്യമില്ലാത്തവര്‍ സുരക്ഷിതമായ സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. കുറഞ്ഞ മാസത്തവണകളില്‍ കൂടുതല്‍ ആദായം നല്‍കുന്ന സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ളതായ നിരവധി നിക്ഷേപങ്ങള്‍ ഇന്നുണ്ട്. ഇവയില്‍ പ്രധാന സ്ഥാനമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക്.
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലേക്ക് ജനങ്ങളെ എത്തിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് സുരക്ഷ തന്നെയാണ്. സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപമായതിനാല്‍ കാലവധിയില്‍ മുതല്‍ തിരികെ ലഭിക്കുന്നതില്‍ 100 ശതമാനം ഉറപ്പ് നിക്ഷേപകന് ലഭിക്കും. ഉയര്‍ന്ന പലിശ മറ്റൊരു ആകര്‍ഷണീയതയാണ്. പോസ്റ്റ് ഓഫീസ് ആവര്ത്തന നിക്ഷേപം, മന്ത്‌ലി ഇന്‍കം സ്‌കീം തുടങ്ങിയ നിരവധി ജനകീയ പദ്ധതികള്‍
പോസ്റ്റ് ഓഫീസ് നടപ്പിലാക്കിയിട്ടുണ്ട്.
നിക്ഷേപത്തിനൊപ്പം ഇന്‍ഷൂറന്‍സ് പരിരക്ഷ കൂടി നല്‍കുന്നൊരു പദ്ധതിയാണ് ?ഗ്രാം സുരക്ഷാ സ്‌കീം. കുറഞ്ഞ റിസ്‌കില്‍ ഉയര്‍ന്ന ആദായം ഗ്രാം സുരക്ഷാ സ്‌കീം വഴി നിക്ഷേപകര്‍ക്ക് ലഭിക്കുന്നു. മാസത്തില്‍ 1500 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് കാലാവധിയില്‍ 35 ലക്ഷം രൂപ പദ്ധതി ഉറപ്പ് നല്‍കുന്നു.
- പ്രായ പരിധി
19 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാനാവുക. പ്രീമിയം അടയ്ക്കുന്നിന് നാല് ഓപ്ഷനുണ്ട്. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പ്രീമിയം അടയ്ക്കാം. പ്രീമിയം അടയ്ക്കുന്നതിന് 30 ദിവസത്തെ ഗ്രേസ് പിരിയഡ് അനുവദിച്ചിട്ടുണ്ട്. പ്രീമിയം അടവ് കാലാവധി 55, 58, 60 എന്നിങ്ങനെ ഏതെങ്കിലും വയസില്‍ ക്രമീകരിക്കാം. സ്‌കീമില്‍ അഷ്വര്‍ ചെയ്തിട്ടുള്ള ചുരുങ്ങിയ തുക 10,000 രൂപയാണ്. പരമാവധി അഷ്വേര്‍ഡ് തുക 10 ലക്ഷം രൂപ വരൊണ്.
- എങ്ങനെ 35 ലക്ഷം രൂപ വരെ നേടാം
19-ാം വയസില്‍ 10 ലക്ഷം രൂപ അഷ്വേര്‍ഡ് തുകയുള്ള ഗ്രാം സുരക്ഷ യോജനയില്‍ ചേരുന്നൊരാള്‍ക്ക് മാസത്തില്‍ പ്രീമിയമായി അടയ്ക്കേണ്ടി വരുന്നത് 1515 രൂപയാണ്. 55-ാം വയസു വരെ അടവ് പൂര്‍ത്തിയാക്കിയാല്‍ കാലാവധിയില്‍ 31.60 ലക്ഷം രൂപ ലഭിക്കും. ഇതേ പോളിസി 58 വര്‍ഷത്തേക്ക് തിരഞ്ഞെടുത്താല്‍ മാസം 1463 രൂപ അടയ്ക്കണം. ഇപ്രകാരം കാലാവധിയില്‍ 33.40 ലക്ഷം രൂപ ലഭിക്കും.
60 വയസ് വരെ പ്രീമിയം അടയ്ക്കുന്നൊരാള്‍ക്ക് മാസത്തില്‍ 1411 രൂപ അടച്ചാല്‍ കാലാവധിയില്‍ 34.60 ലക്ഷം രൂപ ലഭിക്കും. ഗ്രാം സുരക്ഷാ സ്‌കീമില്‍ ബോണസ് അനുവദിക്കാറുണ്ട്. അവസാനമായി 1,000 രൂപയ്ക്ക് വര്‍ഷത്തില്‍ 60 രൂപയാണ് ബോണസ് അനുവദിച്ചത്.
- വായ്പ സൗകര്യം
ഗ്രാം സുരക്ഷാ സ്‌കമീല്‍ ചേര്‍ന്ന് 4 വര്‍ഷത്തിന് ശേഷം ഉപഭോക്താവിന് വായ്പയ്ക്ക് യോഗ്യതയുണ്ട്. ഇതോടൊപ്പം പോളിസി ആരംഭിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം പോളിസി സറണ്ടര്‍ ചെയ്യാനും സാധിക്കും. എന്നാല്‍ നേരത്തെ പോളിസി സറണ്ടര്‍ ചെയ്താല്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. 5 വര്‍ഷത്തിന് മുന്‍പ് പോളിസി സറണ്ടര്‍ ചെയ്താല്‍ ബോണസിന് അര്‍ഹതയുണ്ടായിരിക്കില്ല.
മുടങ്ങിയ നിക്ഷേപം കുടിശ്ശിക അടച്ച് പുനരാരംഭിക്കാനും ഗ്രാം സുരക്ഷാ സ്‌കീമില്‍ സാധിക്കും. ഗ്രാം സുരക്ഷാ സ്‌കമീല്‍ അഷ്വേര്‍ഡ് തുകയും ബോണസും നിക്ഷേപകന് ലഭിക്കുന്നത് 80-ാം വയസിലാണ്. ഇതിന് മുന്‍പ് നിക്ഷേപകന്‍ മരണപ്പെട്ടാല്‍ നോമിക്ക് ഈ തുക ലഭിക്കും.