KeralaNEWS

യൂത്ത് കോൺഗ്രസ് ‘യുവചിന്തൻ ശിബിര’ത്തിൽ മദ്യപിച്ച് ലക്കുകെട്ട് എത്തി കലാപമുണ്ടാക്കിയ സംസ്ഥാന എക്സിക്യൂട്ടീവ് അംഗത്തെ പുറത്താക്കി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പഠനക്യാമ്പില്‍ മദ്യപിച്ചെത്തി നേതാക്കളോടും പ്രതിനിധികളോടും അപമര്യാദയായി പെരുമാറിയ സംസ്ഥാന നേതാവിനെതിരെ അച്ചടക്ക നടപടി. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വിവേകിനെയാണ് യുവ ചിന്തന്‍ ശിബിരത്തില്‍ നിന്ന് പുറത്താക്കിയത്.

സുപ്രധാന ചര്‍ച്ചകള്‍ നടന്നപ്പോള്‍ മദ്യപിച്ച്‌ സ്വബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു ഇയാളെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ മദ്യപിച്ച്‌ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ബഹളം ഉണ്ടാക്കിയതിന് ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു. പിന്നീട് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് തിരിച്ച്‌ എടുത്തത്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു വിവേക്. സംഘടനയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട് യുവ ചിന്തന്‍ ശിബിരം എന്ന പേരില്‍ യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പഠന ക്യാമ്പ് സംഘടിപ്പിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: