NEWS

താലിമാല കഴുത്തില്‍ തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം 

ന്യൂഡൽഹി : കിഴക്കൻ ഡൽഹിയിലെ ഗാന്ധിനഗറിൽ കോണിപ്പടിയിൽ നിന്നും കാൽവഴുതി വീണ യുവതിയുടെ കഴുത്തിലൂടെ താലിമാല തുളച്ചുകയറി ദാരുണാന്ത്യം.
കോണിപ്പടിയില്‍ നിന്ന് വീഴുമ്ബോള്‍, ധരിച്ചിരുന്ന ലോക്കറ്റില്‍ നിന്ന് കഴുത്തില്‍ ആഴത്തിലുള്ള മുറിവേല്‍ക്കുകയായിരുന്നു.
ഗാന്ധി നഗറിലെ രഘുവീര്‍ പുര 2 ലെ 4 ലെയ്‌നിലായിരുന്നു സംഭവം.
സംഭവത്തില്‍ ഇതുവരെ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ക്രൈം സംഘവും ഫോറന്‍സിക് സംഘവും സംഭവസ്ഥലം സന്ദര്‍ശിച്ചു.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഷാഹ്ദ്ര ജിടിബി ആശുപത്രിയിലേക്ക് മാറ്റി.കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Back to top button
error: