എറണാകുളം:കോലഞ്ചേരി പട്ടിമറ്റം ടൗണില്‍ മാസങ്ങളായി അലഞ്ഞു നടന്ന തെരുവ് നായ്ക്കളെ ഒറ്റ ദിവസം കൊണ്ട് കാണാതായി.
ഇരുപതിലധികം നായ്ക്കളാണ് ഇവിടെ ചുറ്റിത്തിരിയാറുണ്ടായിരുന്നത്. എന്നാല്‍ ഒന്നിനെ പോലും ഇപ്പോള്‍ കാണാന്‍ കിട്ടില്ല. പ്രദേശത്തിലെ പലയിടങ്ങളിലും പട്ടിയെ പിടിക്കാനുള്ള കുടുക്കുകള്‍ കൂടി കണ്ടെത്തിയതോടെ പട്ടിപിടുത്തക്കാര്‍ കൂട്ടത്തോടെ ഇവയെ പിടികൂടി അട്ടിറച്ചിയാക്കിയതാവാമെന്ന സംശയമാണ് ഉയരുന്നത്. സംഭവത്തിന് പിന്നിലെ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികളുടെ സംഘടനയായ അനിമല്‍ ലീഗല്‍ ഫോഴ്സ് കുന്നത്തുനാട് പൊലീസില്‍ പരാതി നല്‍കി.
ജില്ലയിലെ ചില മേഖലകളില്‍ ആട്ടിറച്ചിയെന്ന പേരില്‍ പട്ടിയിറച്ചി വില്‍ക്കുന്നുവെന്ന ആരോപണം നിലനില്ക്കുന്നുണ്ട്. വിഷയത്തില്‍ കുന്നത്തുനാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് മറ്റെവിടെയെങ്കിലും ഇത്തരത്തില്‍ സംഭവം നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
പട്ടിമറ്റം, കിഴക്കമ്ബലം മേഖലയില്‍ വ്യാപകമായി നാഗാലാന്‍ഡ് സ്വദേശകള്‍ താമസിക്കുന്നുണ്ട്. ഇവര്‍ പട്ടിയിറച്ചി ഉപയോഗിക്കുന്നവരാണ്. ഇവര്‍ക്ക് വേണ്ടി കൂട്ടക്കുരുതി ചെയ്തതാണോയെന്നും അന്വേഷിക്കുന്നുണ്ട്.