NEWS

കോട്ടയം പൊന്‍പള്ളിയില്‍ കാറിനു മുകളില്‍ മരം വീണ് അപകടം

കോട്ടയം:കനത്ത മഴയിലും കാറ്റിലും കോട്ടയം പൊന്‍പള്ളിയില്‍ കാറിനു മുകളിലേക്ക് മരം വീണ് അപകടം.
 
 
കോട്ടയം പൊന്‍പള്ളി പള്ളിയ്ക്ക് സമീപം കളത്തിപ്പടി കിടാരത്തില്‍ ജിനുവിന്റെ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനു മുകളിലേക്കാണ് മരം വീണത്.
 
 
കാറിനു സമീപത്ത് വീട്ടുകാര്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.കാറിന്റെ മുകള്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.രാവിലെ മുതൽ കനത്ത കാറ്റും മഴയുമാണ് ഇവിടെ.
 

Back to top button
error: