NEWS

സ്ഥിരമായി കഴിക്കുന്നവര്‍ അറിഞ്ഞിരിക്കണം; കപ്പക്കിഴങ്ങില്‍ സയനൈഡ് എന്ന മാരകവിഷമുണ്ട്

ലയാളിയുടെ എന്നത്തേയും പ്രിയ വിഭവമാണ് മരച്ചീനി അഥവാ കപ്പ.ഇപ്പോൾ 50 രൂപയും കടന്ന് റെക്കോർഡ് വേഗത്തിൽ കുതിക്കുകയാണ് കപ്പയുടെ വില.എന്നാൽ കപ്പ സ്ഥിരമായി കഴിക്കുന്നവര്‍ അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍.കപ്പക്കിഴങ്ങില്‍ സയനൈഡ് എന്ന ഒരു മാരകവിഷമുണ്ട്.

ഇത് തിളപ്പിച്ച വെള്ളത്തില്‍ കുറെയൊക്കെ അലിഞ്ഞു പോകും.അതുകൊണ്ടാണ് കപ്പ തിളപ്പിച്ച്‌ വെള്ളം ഊറ്റിക്കളയുന്നത്. കപ്പയില തിന്നാല്‍ പശുവും ആടും ചത്തു പോകുന്നതും കാരണം ഈ സയനൈഡ് വിഷം തന്നെ.

എന്നാല്‍, പാകം ചെയ്താലും കപ്പയിലെ ഈ വിഷം പൂര്‍ണ്ണമായും നഷ്ടപ്പെടില്ല.കപ്പ കഴിച്ചാല്‍ ഒരു ക്ഷീണം അനുഭവപ്പെടുന്നത് വയര്‍ നിറഞ്ഞത് കൊണ്ടല്ല, മറിച്ച് ഈ രാസവസ്തുവിന്റെ ഫലമായിട്ടാണ്.

സ്ഥിരമായി ഈ വിഷം ചെറിയ അളവില്‍ ഉള്ളില്‍ ചെന്നാല്‍ അത് പ്രമേഹത്തിനും തൈറോയിഡ് രോഗങ്ങള്‍ക്കും കാരണമാകും.മീനിലും ഇറച്ചിയിലും പയറിലും കടലയിലും അടങ്ങിയിട്ടുള്ള നൈട്രൈറ്റുകള്‍ ഈ വിഷവസ്തുവായ സയനൈഡിനെ പൂര്‍ണ്ണമായും നിര്‍വീര്യമാക്കും.

 

 

 

അതുകൊണ്ടാണ് കപ്പയോടൊപ്പം മീനോ ഇറച്ചിയോ പയറോ നിര്‍ബന്ധമായും കഴിച്ചിരിക്കണം എന്ന് പറയുന്നത്.വാട്ടുകപ്പയിൽ പയറിട്ട് വേവിക്കുന്നതും കപ്പയോടൊപ്പം മീനോ ഇറച്ചിയോ തൊട്ടു കൂട്ടാനായി വയ്ക്കുന്നതും ഇതുകൊണ്ട് തന്നെ!

Back to top button
error: