NEWS

വൈദ്യുതി ബോർഡിന്റെ കൊള്ളയടി

രോ മാസത്തിനും പകരം എന്തിനാണ് കെഎസ്ഇബി രണ്ടു മാസത്തെ ബിൽ ഒന്നിച്ചു നൽകുന്നത്? ചിന്തിച്ചിട്ടുണ്ടോ?! ചിന്തിച്ചാൽ കെഎസ്ഇബിയുടെ കൊള്ളയടിയേപ്പറ്റി നിങ്ങൾക്ക് ഏകദേശ ധാരണ ലഭിക്കും.
പ്രതിമാസ ഉപയോഗം 250 യൂണിറ്റിന് മുകളിൽ വന്നാൽ മുഴുവൻ യൂണിറ്റിനും ഉയർന്ന നിരക്കിലാണ് കെഎസ്ഇബി ബിൽ ഇടുക.അപ്പോൾ  ഒരു ഉപഭോക്താവ് ആദ്യ മാസം 249 യൂണിറ്റും രണ്ടാമത്തെ മാസം 253 യൂണിറ്റും ഉപയോഗിച്ചു എന്ന് കരുതുക.രണ്ട് മാസം കഴിഞ്ഞ് റീഡ് ചെയ്യുമ്പോൾ ടോട്ടൽ 502 യൂണിറ്റ്.ഒരു മാസത്തെ കണക്കാക്കിയാൽ 251 യൂണിറ്റ് വരും.അപ്പോൾ ആദ്യ മാസം 250 യൂണിറ്റിൽ കുറവ്(249) ഉപയോഗിച്ചതിന് കൂടി ഉയർന്ന നിരക്കിൽ നമ്മൾ പണം നൽകേണ്ടി വരും.
ഇനി കെഎസ്ഇബി സൈറ്റിലെ കാൽക്കുലേറ്റർ വച്ച് നോക്കിയാൽ രണ്ട് മാസത്തെ ബിൽ വരുന്നത് 3445 രൂപ ആണ്.ഓരോ മാസത്തെയും തനിയെ നോക്കുകയാണെങ്കിൽ (രണ്ട് മാസത്തെയും വേറെ വേറെ കൂട്ടി നോക്കിയാൽ) വരുന്നത് 3258 രൂപ!! ദ്വൈമാസ ബില്ലിംഗ് രീതി കാരണം ഉപഭോക്താവിന് 189 രൂപ നഷ്ടം.!!!
ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, നിങ്ങളുടെ വീട്ടിൽ ഡിസംബറിൽ കറന്റ് ഉപയോഗം കൂടുതൽ ആണെന്ന് വിചാരിക്കുക. എന്നാൽ ജനുവരിയിൽ കുറവും ആണെന്ന് വിചാരിക്കുക.എന്നാലും നിങ്ങൾ  ഡിസംബറിലെ കൂടിയ ഉപയോഗത്തിനനുസരിച്ചുള്ള (കൂടിയ സ്ലാബ് പ്രകാരമുള്ള) പൈസ ജനുവരിയിലെ കുറഞ്ഞ ഉപയോഗത്തിനും കൊടുക്കേണ്ടിവരും.

 അതേസമയം ഓരോ മാസത്തെയുമുള്ള ബിൽ ആയിരുന്നെങ്കിൽ ജനുവരിയിൽ നിങ്ങൾക്ക് കുറഞ്ഞ സ്ലാബ് പ്രകാരമുള്ള തുക അടച്ചാൽ മതിയാകുമായിരുന്നു.ഈ സ്ലാബ്  സിസ്റ്റം തന്നെ ഭൂലോക കൊള്ളയാണെന്ന് ഇവിടെ പറയേണ്ടിവരും!!
 കെഎസ്ഇബി ഒരു പ്രൈവറ്റ് കമ്പനി ആയിരുന്നേൽ ഇവിടെ അവർക്കെതിരെ എത്ര ഹർത്താൽ നടന്നേനേം,എന്നേ അത് പൂട്ടിയേനേം !!!

Back to top button
error: