NEWS

എകെജി സെന്ററിന് നേരെ ബോംബാക്രമണം; പ്രതിയെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചന.കുന്നുകുഴി ഭാഗത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ എകെജി സെന്ററില്‍ എത്തിയിട്ടുണ്ട്.അതേസമയം സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില തകര്‍ന്നു എന്ന മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച്‌ നാളുകളായി നടന്നുകൊണ്ടിരിക്കുന്നതെന്നും അതിന്റെ തുടര്‍ച്ചയാണ് എകെജി സെന്ററിന് നേരെയുള്ള ആക്രമണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രദേശത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയെ പറ്റി വ്യക്തമായ സൂചനകള്‍ കിട്ടിയിട്ടുള്ളതിനാല്‍ അതിവേഗം പ്രതിയെ കണ്ടെത്താനാകുമെന്നാണഅ സൂചന.

Back to top button
error: