KeralaNEWS

രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിൽ

രാഹുൽ ഗാന്ധി എംപി ഇന്ന് രാവിലെ വയനാട്ടിലെത്തും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധിയെ കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സ്വീകരിക്കും.

ബഫർസോൺ പ്രഖ്യാപനത്തിനെതിരെ ബത്തേരി ഗാന്ധി സ്ക്വയറിൽ നാലു മണിക്ക് നടക്കുന്ന ബഹുജന സംഗമത്തിൽ യുഡിഎഫ് എംഎൽഎമാരും എംപിമാരും രാഹുലിനൊപ്പം പങ്കെടുക്കും. നാളെ മലപ്പുറം ജില്ലയിലെ പരിപാടികളിൽ പങ്കെടുത്തതിനു ശേഷം മൂന്നിന് ഡൽഹിയിലേക്ക് മടങ്ങും. എസ്എഫ്ഐ പ്രവർത്തകർ തന്‍റെ ഓഫീസ് തകർത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് രാഹുൽ മണ്ഡലത്തിൽ എത്തുന്നത്.

Back to top button
error: