KeralaNEWS

തിരുവനന്തപുരത്ത് എകെ ജി സെന്ററിന് നേരെ ബോംബേറ്

തിരുവനന്തപുരത്ത് എകെ ജി സെന്ററിന് നേരെ ബോംബേറ്. എകെ ജി സെന്ററിന്റെ ഗേറ്റിന് മുന്നിലേക്കാണ്  ബോംബാക്രമണുണ്ടായത്. 11. 30 ഓടുകൂടിയാണ് ആക്രമണമുണ്ടായത്. വലിയ ശബ്ദത്തോടെയാണ് ബോംബ് പൊട്ടിയതെന്ന്  സിപിഐ എം കേന്ദ്രകമ്മറ്റി അംഗം ഇപി ജയരാജന്‍ പറഞ്ഞു.

പോളിറ്റ് ബ്യൂറോ മെമ്പര്‍  എ വിജയരാഘവന്‍, ഇ പി ജയരാജന്‍, പികെ ശ്രീമതി എന്നിവര്‍ സ്ഥലത്തെത്തി. നാടന്‍ ബോംബാണെറിഞ്ഞത് എന്നാണ് വിവരം.  എകെജി സെന്ററിന്റെ പ്രധാന ഗെയിറ്റിന് മുന്നിലേക്കാണ് ബോംബെറിഞ്ഞത്.  ബൈക്കിൽ എത്തിയ ആളാണ്കൂ ബോംബ് എറിഞ്ഞത്.  കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Back to top button
error: