NEWS

കേദാര്‍നാഥിലേക്ക് ചുരുങ്ങിയ ചിലവിൽ ഹെലികോപ്റ്ററിൽ പോകാം;വിശദ വിവരങ്ങൾ

ന്ത്യയിലെ ഏറ്റവും ദുഷ്കരമായ തീര്‍ത്ഥാടനങ്ങളിലൊന്നാണ് കേദര്‍നാഥ തീര്‍ത്ഥാടനം.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് സഞ്ചാരികളാണ് ഓരോ ദിവസവും ചാര്‍ദാം തീര്‍ത്ഥാടനത്തിനായി എത്തുന്നത്.ആറു മാസത്തെ നീണ്ട അടച്ചിടലിനു ശേഷം മേയ് 22 നായിരുന്നു ഈ വര്‍ഷത്തെ തീര്‍ത്ഥാടനങ്ങള്‍ക്കായി ക്ഷേത്രം തുറന്നത്. ഒക്ടോബര്‍ 24 വരെ ഇത് തുടരും.
മഹാഭാരത കാലത്ത് അ‍ജ്ഞാതവാസത്തിനിടെ പാണ്ഡവർ നിർമ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം മറ്റെല്ലാ ചാര്‍ദാം യാത്ര പോലെ തന്നെയും ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണ്. സമുദ്ര നിരപ്പിൽ നിന്നും 11,755 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് എത്തിപ്പെടുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ തീര്‍ത്ഥാടനത്തിനായി വിവിധ സേവനങ്ങള്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്.അതിലൊന്നാണ് തീർത്ഥാടന കാലത്തെ ഹെലികോപ്റ്റർ സർവീസ്. കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടനത്തിന് എങ്ങനെ ഹെലികോപ്റ്റര്‍ വഴി പോകാമെന്നും എന്തൊക്കെ കാര്യങ്ങള്‍ ഇതിനായി അറിഞ്ഞിരിക്കണമെന്നും നോക്കാം.
സര്‍ക്കാര്‍ ഔദ്യോഗിക വെബ്‌സൈറ്റായ heliservices.uk.gov.in -ൽ ഹെലികോപ്റ്റർ വഴി കേദാർനാഥിലെത്താൻ നിങ്ങൾക്ക് ഇപ്പോൾ എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. കേദാർനാഥിലേക്ക് ഭക്തർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ എന്ന് ഓര്‍മ്മിക്കുക. ടിക്കറ്റ് ബുക്ക് ചെയ്യാൻ മറ്റൊരു വെബ്‌സൈറ്റും അനുവദനീയമല്ല.
ഇതിനായി ആദ്യം heliservices.uk.gov.in എന്ന വെബ്സൈറ്റില്‍ ലോഗിൻ ചെയ്യുക
നിങ്ങൾ സൈറ്റിൽ ലോഗിൻ ചെയ്‌തതിന് ശേഷം ഒരു പോപ്പ്അപ്പ് അറിയിപ്പ് ദൃശ്യമാകും. നിങ്ങൾക്ക് അത് ക്ലോസ് ചെയ്യാം.
‘ഹെലി സർവീസ് യൂസർ രജിസ്ട്രേഷൻ’ ( Heli Service User Registration)എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ദേശീയത, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കുക.
രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം, ഹെലികോപ്റ്റർ റൈഡ് ബുക്കിംഗിലേക്ക് പോകുക
ഇപ്പോൾ നിങ്ങൾ കേദാർനാഥിലേക്ക് പോകാൻ ഉദ്ദേശിക്കുന്ന തീയതിയും സമയ സ്ലോട്ടും തിരഞ്ഞെടുക്കുക. സിർസി, ഫാറ്റ, ഗുപ്ത്കാശി എന്നിവിടങ്ങളിലെ ഹെലിപാഡുകൾ കേദാർനാഥിലേക്ക് ഹെലികോപ്റ്റർ സർവീസ് നടത്തുന്നുണ്ട്.

Back to top button
error: