കണ്ണൂര്‍: ടേസ്റ്റി ഹട്ട് എന്ന പേരില്‍ കോര്‍പ്പറേഷന്‍ ഓഫീസ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ പൊളിച്ചുമാറ്റിയതിനെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയ വരുന്ന സമരത്തില്‍ നാടകീയ രംഗങ്ങള്‍.പ്രതിഷേധത്തിനിടയിലൂ ടെ ഓഫീസിലേക്ക് കടക്കാന്‍ ശ്രമിച്ച മേയറുടെ ഉടുമുണ്ട് കുടുംബശ്രീ പ്രവര്‍ത്തകര്‍ വലിച്ചൂരി.
തുടർന്ന് മേയര്‍ ടി ഒ മോഹനന്റെ പരാതിയിൽ പ്രവര്‍ത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി.തന്നെ അപമാനിക്കാനും ദേഹോപദ്രവമേല്‍പ്പിക്കാനും ശ്രമിച്ചു എന്ന മേയറുടെ പരാതിയിൽ 18 കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
പുതിയ ഹോട്ടല്‍ കെട്ടിടം പണിയുന്നതിന്റെ ഭാഗമായിട്ടായിരുന്നു പഴയ കെട്ടിടം പൊളിച്ചത്. എന്നാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്താതെ ജീവിതമാര്‍ഗം വഴിമുട്ടിച്ചെന്ന് ആരോപിച്ചായിരുന്നു കുടുംബശ്രീ പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സമരം നടത്തി വന്നത്.