NEWS

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബിജെപി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം ശേഷിക്കേ, കേരളത്തില്‍ പാര്‍ലമെന്റ് അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ ഇപ്പോഴേ സജ്ജമാകാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം.

 

 

എം.പി സ്ഥാനമൊഴിഞ്ഞ നടന്‍ സുരേഷ് ഗോപിയുടെ താരപരിവേഷം ഇതിനായി ഉപയോഗപ്പെടുത്താനാണ് നീക്കം. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ സുരേഷ് ഗോപി ഇപ്പോള്‍ തൃശൂരില്‍ സജീവമാണ്. കൂടാതെ തിരുവനന്തപുരത്തും പത്തനംതിട്ടയിലും അദ്ദേഹത്തിന്റെ സജീവ സാന്നിദ്ധ്യമുണ്ടാകും.

 

 

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ കേരളത്തില്‍ വോട്ട് ഗണ്യമായി വര്‍ദ്ധിപ്പിച്ചിരുന്നു.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഒരു പരിധിവരെ പിടിച്ചുനിന്നെങ്കിലും കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെയും എന്‍.ഡി.എയുടെയും പ്രകടനം പിറകോട്ട് പോയി.എല്ലാ വിഭാഗം വോട്ടര്‍മാരുടെയും പിന്തുണയില്‍ ഇടിവുണ്ടായി. 2016നേക്കാള്‍ രണ്ട് ശതമാനത്തിലേറെ വോട്ട് കുറഞ്ഞു. കൈയിലിരുന്ന സീറ്റും നഷ്ടമായി. ഇത്തവണ പ്രതീക്ഷയുള്ള മേഖലകളെന്ന നിലയിലാണ് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച്‌ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നത്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.മെയ് രണ്ടാം വാരം അദ്ദേഹം കേരളം സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

 

Back to top button
error: