ന്യൂഡൽഹി: സിഗ്നൽ തകരാറ് മൂലമോ മാനുഷിക പിഴവ് മൂലമോ ഒരേ പാതയിൽ മുഖാമുഖം ട്രെയിനുകൾ വന്നാൽ ഓട്ടോമാറ്റിക്കായി ട്രെയിനുകൾ നിൽക്കുന്ന ‘കവാച്’ സംവിധാനം റയിൽവെ വിജയകരമായി പരീക്ഷിച്ചു.നിശ്ചിത ദൂരത്തിനുള്ളില്‍ അതേ പാതയില്‍ മറ്റൊരു ട്രെയിന്‍ ഉണ്ടെന്ന് വിവരം ലഭിച്ചാല്‍ യാന്ത്രികമായി ട്രെയിന്‍ നിര്‍ത്തുന്ന തരത്തിലാണ് കവാച് രൂപകല്‍പന ചെയ്തിരിക്കുന്നത്.ഇന്ന് നടന്ന ഇതിന്റെ പരീക്ഷണം ഏറെ വിജയമായിരുന്നു. സനത്‌നഗര്‍-ശങ്കര്‍പള്ളി സെക്ഷനിലാണ് പരീക്ഷണം നടന്നത്.
വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനൊടുവിലാണ് റെയില്‍വേ മന്ത്രാലയം ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഓടോമേറ്റഡ് ട്രെയിന്‍ കൂട്ടിയിടി സംരക്ഷണ സംവിധാനമായി റെയില്‍വേ ‘കവാച്’ ഉപയോഗിക്കുന്നു.പൂജ്യം അപകടങ്ങള്‍ എന്ന ലക്ഷ്യം കൈവരിക്കാന്‍ റെയില്‍വേയെ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ