Crime

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവിന് 60 വര്‍ഷം കഠിനതടവ്

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിന് 60 വര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. അച്ചന്‍കോവില്‍ ഗിരിജന്‍ കോളനിയിലെ സുനില്‍(രാജീവ്-35)നെയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ കോടതി ശിക്ഷിച്ചത്. ജഡ്ജി ജയകുമാര്‍ ജോണിന്റേതാണ് വിധി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജയ്സണ്‍ മാത്യൂസ് ഹാജരായി.

Signature-ad

പോക്സോ ആക്ട് 5 (ഐ)പ്രകാരം 30 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, പിഴ ഒടുക്കാതിരുന്നാല്‍ ഒരുവര്‍ഷം അധിക കഠിനതടവും ആണ് ശിക്ഷ. വകുപ്പ് 5 (എന്‍) പ്രകാരം 30 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും പിഴ ഒടുക്കാതിരുന്നാല്‍ ഒരു വര്‍ഷം അധിക കഠിനതടവും ചേര്‍ത്ത് 60 വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയായുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന പരാമര്‍ശിച്ചിട്ടുള്ളതിനാല്‍ 30 വര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതിയാകും

15 വയസ്സുള്ള പെണ്‍കുട്ടിയെ 2015-ലാണ് സുനില്‍ പീഡിപ്പിച്ചത്. അച്ചന്‍കോവിലില്‍നിന്ന് ജോലി തേടി കോന്നി കൊക്കാത്തോട്ടിലെത്തിയപ്പോഴാണ് പീഡനം നടത്തിയത്. പഠനത്തിനായി പെണ്‍കുട്ടി ഹോസ്റ്റലിലേക്ക് പോയപ്പോള്‍ വയറുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് കോന്നി പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്‍.ജോസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: