KeralaNEWS

രുചികരമായ കോളിഫ്ലവർ ഫ്രൈ തയ്യാറാക്കാം

ളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് കോളിഫ്ളവർ ഫ്രെെ.വെജിറ്റേറിയന്‍ നോണ്‍ വെജിറ്റേറിയന്‍ എന്നിങ്ങനെ വ്യത്യാസമില്ലാതെ എല്ലാവരും ഇഷ്ടപ്പെടുന്ന
കോളിഫ്ലവർ / ഗോബി  ഫ്രൈ എങ്ങനെയാണ്  തയ്യാറാക്കുന്നതെന്ന് നോക്കാം.

ഇടത്തരം വലുപ്പത്തില്‍ അരിഞ്ഞ കോളിഫ്‌ളവറില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് രണ്ട് മിനിറ്റ് ചൂടുവെള്ളത്തില്‍ ഇട്ട് വച്ച ശേഷം പച്ച വെള്ളത്തില്‍ കഴുകി വെള്ളം വാര്‍ന്ന് പോകാന്‍ ഇടുക.

 

Signature-ad

തുടര്‍ന്ന് ഒരു പാത്രത്തില്‍ കാല്‍ ടീസ്പൂൺ മഞ്ഞള്‍പൊടി, രണ്ട് സ്പൂണ്‍ കാശ്മീരി മുളക്‌പൊടി, നാല് സ്പൂണ്‍ കടലമാവ്, ഒരു സ്പൂണ്‍ വിനാഗിരി, കുറച്ച് വെള്ളവും ആവശ്യത്തിന് ഉപ്പും ഇട്ട് കുഴമ്പ് രൂപത്തിലാക്കി വയ്ക്കുക.ശേഷം കഴുകി വച്ചിരിക്കുന്ന കോളിഫ്‌ളവര്‍ ഇട്ട് നന്നായി കുഴച്ചെടുക്കുക.

ശേഷം മസാല പിടിക്കാന്‍ ഒരു മണിക്കൂര്‍ മാറ്റിവയ്ക്കുക.വെള്ളത്തിന് പകരം വേണമെങ്കില്‍ ഒരു മുട്ട പൊട്ടിച്ച് ചേര്‍ക്കാം.ശേഷം ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക.നന്നായി ചൂടായി കഴിഞ്ഞാൽ കോളിഫ്‌ളവര്‍ ഇട്ട് വറുത്തെടുക്കുക. ശേഷം ചൂടോടെ, വേണമെങ്കിൽ സോസും മണത്തിന് കുറച്ച് മല്ലിയിലയും ചേര്‍ത്ത് വിളമ്പുക.കറിവേപ്പില ഒപ്പമിട്ട് വറുത്ത് കോരിയാൽ അതിലും മികച്ചത് മറ്റൊന്നുമില്ല.

Back to top button
error: