KeralaNEWS

കാഴ്ച ഇല്ലാതിരുന്നിട്ടും ഉപേക്ഷിച്ചില്ല; ഒടുവിൽ വീട്ടുകാരെ രക്ഷപ്പെടുത്തി നായയുടെ അന്ത്യം

ചാലക്കുടി: കാഴ്ചയില്ലാതിരുന്നിട്ടും വീട്ടിലെത്തിയ മൂർഖൻ പാമ്ബിനെ വകവരുത്തിയാണ് റോക്കി എന്ന നായ കണ്ണടച്ചത്.കഴിഞ്ഞ രാത്രി കൊരട്ടി പാറക്കൂട്ടത്തെ സി.ആര്‍.പരമേശ്വരന്റെ വീട്ടുമുറ്റത്തായിരുന്നു സംഭവം.രണ്ട് വയസുള്ള സങ്കരയിനം നായയ്ക്ക് ആറ് മാസമുള്ളപ്പോഴാണ് കാഴ്ച നഷ്ടപ്പെട്ടത്.എങ്കിലും വീട്ടുകാർ അതിനെ ഉപേക്ഷിച്ചില്ല.ഇന്നലെ വീട്ടുമുറ്റത്ത് എത്തിയ പാമ്പിനെ മണത്തും കേട്ടുമാണ് നായ വകവരുത്തിയത്.

അര്‍ദ്ധരാത്രി വീട്ടുമുറ്റത്ത് നടന്ന സംഭവങ്ങളൊന്നും പക്ഷെ വീട്ടില്‍ തനിച്ചായിരുന്ന പരമേശ്വരന്റെ ഭാര്യ രാജമ്മ അറിഞ്ഞില്ല.നേരം പുലര്‍ന്നപ്പോള്‍ മുറ്റത്ത് റോക്കിയോടൊപ്പം വലിയൊരു മൂര്‍ഖന്‍ പാമ്ബും ചത്തു കിടക്കുന്നത് കണ്ടപ്പോഴാണ് ഇവർക്ക് കാര്യം മനസ്സിലായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: