‘നല്ലനടപ്പ്’ സമകാലിക കേരളീയ ജീവിതത്തിൻ്റെ നേർചിത്രമാണ്. മലയാളികളുടെ മനസ്സിൻ്റെ കണ്ണാടി.
പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള സാധാരണക്കാരൻ്റെ ചിന്തകളുടെ പ്രതിഫലനമാണ് ഈ പംക്തി.
‘നല്ലനടപ്പ്’ ഒറ്റ ലക്കം കൊണ്ടു തന്നെ വായനയുടെ ലോകത്ത് വലിയ വിസ്ഫോടനമാണ് സൃഷ്ടിച്ചത്.
ലക്ഷങ്ങളാണ് ആദ്യ ലക്കം വായിച്ചത്.
News Then Media യുടെ ഈ പംക്തി, മാധ്യമ പ്രവർത്തനചരിത്രത്തിലെ എല്ലാ ധാർമ്മികതകളെയും കാറ്റിൽ പറത്തിക്കൊണ്ട് 20ലധികം ന്യൂസ് പോർട്ടലുകളും യൂട്യൂബ് ചാനലുകളും നിർലജ്ജം കോപ്പിയടിച്ചു.
പത്രവാർത്തകൾ പോലെയല്ല ഒരു പംക്തി.
അത് ‘മാധ്യമ’ത്തിൻ്റെ സ്വകാര്യ സ്വത്താണെന്ന് ഇവർ തിരിച്ചറിയേണ്ടതുണ്ട്.
തിരക്കഥാകൃത്തും നോവലിസ്റ്റുമായ പ്രവീൺ ഇറവങ്കരയാണ് നല്ലനടപ്പിൻ്റെ പിതാവ്.
വേറിട്ട ചിന്താധാര കൊണ്ടും മൂർച്ചയുള്ള ഭാഷകൊണ്ടും അനുവാചകനെ അസ്വസ്ഥനാക്കുന്നുണ്ട് അദ്ദേഹം. നമ്മുടെ ഉള്ളിലെ രോഷത്തിൻ്റെ തീപ്പൊരികൾ ജ്വലിപ്പിച്ചെടുക്കുന്നു ഈ എഴുത്തുകാരൻ.
അടുത്ത ലക്കം നാളെ രാവിലെ 7 മണിക്ക് ന്യൂസ്ദെനിൽ…
മറക്കാതെ വായിക്കുക