MovieNEWS

നെറ്റ്ഫ്ലിക്സിന്റെ ആഗോള സിനിമയിൽ “മിന്നൽ മുരളി” നാലാം സ്ഥാനത്ത്

11 രാജ്യങ്ങളിലെ സിനിമകളിൽ ടോപ്പ് ടെനിൽ “മിന്നൽ മുരളി ” ഉണ്ട്.  സോഫിയ പോൾ (വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്) നിർമ്മിച്ച് ബേസിൽ ജോസഫ് സംവിധാനം ചെയ്ത “മിന്നൽ മുരളി” യിൽ ടൈറ്റിൽ റോളിൽ ടൊവിനോ തോമസും പ്രതിനായകനായി ഗുരു സോമസുന്ദരവും എത്തുന്നു.

ഡിസംബർ 24-ന് Netflix-ൽ പ്രീമിയർ ചെയ്‌തതു മുതൽ പ്രായഭേദമന്യേ നിരൂപകരിൽ നിന്നും ആരാധകരിൽ നിന്നും അഭിനന്ദനങ്ങളും ചിത്രത്തെ ‘ഔട്ട് ആൻഡ് ഔട്ട് എന്റർടെയ്‌നർ’ എന്നും ‘സ്വദേശി ദേശി-സൂപ്പർഹീറോ’ എന്നും വിശേഷിപ്പിക്കുന്നു. ഈ സിനിമ ഇന്ത്യക്ക് ആവശ്യമാണ്.

മഹത്തായ കഥകൾ സാർവത്രികമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചുകൊണ്ട്, റിലീസ് ചെയ്ത ആദ്യവാരം തന്നെ “മിന്നൽ മുരളി” Netflix-ലെ ഇംഗ്ലീഷ് ഇതര സിനിമകൾക്കായുള്ള ആഗോള ടോപ്പ് ടെൻ ലിസ്റ്റിൽ നാലാം സ്ഥാനത്താണ് ട്രെൻഡിംഗ്!ഈ സൂപ്പർഹീറോ സിനിമ Netflix-ലെ പതിനൊന്ന് രാജ്യങ്ങളിലെ സിനിമകളിൽ മികച്ച പത്തിലും ഉണ്ട്. ഇന്ത്യ,

ഒമാൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നി നാല് രാജ്യങ്ങളിൽ
“മിന്നൽ മുരളി” നെറ്റ്ഫ്ലിക്സിൽ മാത്രം സ്ട്രീം ചെയ്യുന്നു! Netflix-നെ കുറിച്ച്:
214 ദശലക്ഷം പണമടച്ചുള്ള അംഗത്വങ്ങളുള്ള നെറ്റ്ഫ്ലിക്സ് ലോകത്തിലെ പ്രമുഖ സ്ട്രീമിംഗ് വിനോദ ഉപാധിയാണ്. 190 രാജ്യങ്ങൾ ടിവി സീരീസുകളും ഡോക്യുമെന്ററികളും ഫീച്ചർ ഫിലിമുകളും മൊബൈൽ ഗെയിമുകളും
ഇതിലൂടെ ആസ്വദിക്കുന്നു. ഭാഷ ദേശങ്ങൾക്ക് അതീതമായി അംഗങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും കാണാൻ കഴിയും. അംഗങ്ങൾക്ക് പരസ്യങ്ങൾ ഇല്ലാതെ കാണാനും താൽക്കാലികമായി നിർത്താനും കാണൽ പുനരാരംഭിക്കാനും കഴിയും. പി ആർ ഒ- എ എസ് ദിനേശ്,ശബരി.

Back to top button
error: