പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിരോധിച്ച സിഖ് ഫോർ ജസ്റ്റിസ് എന്ന തീവ്രവാദ സംഘടനയുടെ പ്രവർത്തകൻ അറസ്റ്റിൽ. ഇയാളെ രാജ്യത്ത് എത്തിക്കാനാവശ്യമായ കാര്യങ്ങൾ ഇന്ത്യ വൈകാതെ തന്നെ ആരംഭിക്കും. ഇന്ത്യയിൽ വലിയൊരു ആക്രമണത്തിന് പദ്ധതിയിടുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജർമൻ പോലീസ് മുൾട്ടാനിയെ പിടികൂടിയതെന്ന് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.
പാകിസ്താൻ കേന്ദ്രങ്ങളിൽ കൂടിയും കള്ളക്കടത്തുകാരിലൂടെയും സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടന രാജ്യത്തേക്ക് ആയുധങ്ങൾ കടത്തുന്നതിന്റെ വിവരങ്ങൾ ലഭിച്ചിരുന്നു. സ്ഫോടകവസ്തുക്കൾ, ആയുധങ്ങൾ, ഗ്രനേഡുകൾ തുടങ്ങിയവ പാകിസ്താന്റേയും കള്ളക്കടത്തുകാരുടേയും സഹായത്തോടെ അതിർത്തി വഴി രാജ്യത്ത് എത്തിച്ചിരുന്നു എന്ന വിവരവും ലഭിച്ചിരുന്നു.