IndiaNEWS

മൂന്ന് ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന നാനൂറ് വർഷം പഴക്കമുള്ള ആൽമരം

ബംഗളൂരുവിലെ ദൊഡ്ഡ ആലദ മര.എന്നുവച്ചാൽ ബംഗളൂരുവിലെ ഏറ്റവും വലിയ ആൽമരം എന്ന്.വലുപ്പത്തിന്റെ കാര്യത്തില്‍ മറ്റു മരങ്ങളോടൊന്നും ഉപമിക്കുവാന്‍ കഴിയാത്തത്രയും വലുതാണ് ഇത്. 12,000 ചതുരശ്ര അടി വിസ്തൃതിയിൽ അഥവാ മൂന്ന് ഏക്കറിൽ മുഴുവൻ  വ്യാപിച്ചു കിടക്കുന്നതാണ് ഈ മരം.
ഏകദേശം 400 വര്‍ഷം പഴക്കമുള്ളതാണ് ഈ ആല്‍മരം.
ആഴത്തില്‍ വേരിറങ്ങിയും വേരില്‍ നിന്നും പുതിയ മരങ്ങള്‍ വളര്‍ന്നും അങ്ങനെ മുന്ന് ഏക്കർ മുഴുവൻ വ്യാപിച്ചു കിടക്കുന്നു.പല ആല്‍മരങ്ങള്‍ ചേര്‍ന്നതാണിതെന്ന് തോന്നുമെങ്കിലും ഒരൊറ്റ ആല്‍മരം മാത്രമാണ് ഇത്.
കര്‍ണ്ണാ‌ടകയിലെ ഏറ്റവും വലിയ ആല്‍ മരമായ ഇതിന് വലിപ്പത്തിന്റെ കാര്യത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനമാണ് ഉള്ളത്.മറ്റൊന്ന് കൊൽക്കത്തയിലാണ്.

ബാംഗ്ലൂര്‍-മൈസൂര്‍ റോഡില്‍ ബാംഗ്ലൂരില്‍ നിന്നും 28 കിലോമീറ്റര്‍ അകലെ രാമോഹള്ളിയിലാണ് ഈ ആല്‍മരം സ്ഥിതി ചെയ്യുന്നത്. മൈസൂര്‍ റോഡിലെ കുംബാലാഗഡ് ജംങ്ഷനില്‍ നിന്നും തിരിഞ്ഞ് 7 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.

Back to top button
error: