NEWS

മുന്തിരിയോളം വലിപ്പമുള്ള കുഞ്ഞൻ കോഴിമുട്ടകൾ നാട്ടുകാർക്ക് കൗതുകമാകുന്നു

അഞ്ച് വർഷമായി വീട്ടിൽ വളർത്തുന്ന നാടൻ കോഴി ഇപ്രാവശ്യം ഇട്ടത് മുന്തിരിയോളം വലിപ്പമുള്ള ചെറിയ മുട്ടകൾ. ഈ കോഴി 9 മുട്ടകൾ ഇട്ടു. നാല് മുട്ട കാക്കകൾ നശിപ്പിച്ചു. അഞ്ചെണ്ണം സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഈ കുഞ്ഞുമുട്ടകൾ കാണാൻ നിരവധി നാട്ടുകാർ ദിവസവും സമദിൻ്റെ വീട് തേടി എത്തുന്നു

തിരൂരങ്ങാടി: കുഞ്ഞൻ കോഴിമുട്ടകൾ നാട്ടുകാർക്ക് കൗതുകം പകരുന്നു. എ.ആർ നഗർ പഞ്ചായത്തിലെ മൂന്നാം വാർഡ് പുകയൂർ അങ്ങാടിയിൽ താമസിക്കുന്ന പുതിയപറമ്പൻ വീട്ടിൽ സമദിൻ്റെ കോഴികളാണ് കുഞ്ഞൻ കോഴിമുട്ടകൾ സമ്മാനിച്ചത്.
അഞ്ച് വർഷത്തോളമായി വീട്ടിൽ വളർത്തുന്ന നാടൻ കോഴി ഇപ്രാവശ്യം ഇട്ടത് മുന്തിരിയോളം വലിപ്പമുള്ള ചെറിയ കോഴിമുട്ടകൾ.

എല്ലാ പ്രാവശ്യവും സാധാരണ വലിപ്പമുള്ള മുട്ടകളാണ് കോഴിയിൽനിന്ന് ലഭിക്കാറുള്ളത്. ഈ പ്രാവശ്യമാണ് കുഞ്ഞൻ കോഴിമുട്ട ലഭിച്ചത്. വീട്ടാവശ്യത്തിന് വളർത്തുന്ന 5 കോഴികളിൽ ഒന്നാണ് ഇപ്പോൾ ഈ രീതിയിൽ കുഞ്ഞൻ മുട്ടയിടുന്നത്.
മറ്റ് കോഴികളിൽ നിന്നു സാധാരണ മുട്ടയാണ് ലഭിക്കുന്നതെന്ന് സമദ് പറഞ്ഞു. കോഴികൾക്ക് വീട്ടിലെ സാധാരണ ഭക്ഷണമാണ് നൽകുന്നത്.
ഈ കോഴി 9 മുട്ടകൾ ഇട്ടെങ്കിലും നാല് മുട്ട കാക്കകൾ നശിപ്പിച്ചു. അഞ്ചെണ്ണം വീട്ടുടമ സൂക്ഷിച്ചുവച്ചിട്ടുണ്ട്.
ഈ കുഞ്ഞുമുട്ടകൾ കാണാൻ നിരവധി നാട്ടുകാർ ദിവസവും സമദിൻ്റെ വീട് തേടി എത്തുന്നുണ്ട്. സോഷ്യൽമീഡിയയിലും കുഞ്ഞൻ മുട്ടകൾ വൈറൽ ആയി മാറി.

Back to top button
error: