KeralaNEWS

ബിവറേജസ് ഔട്ട് ലെറ്റ് കേന്ദ്രീകരിച്ച് ഗുണ്ടാപ്പിരിവ് നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്ലം: കടയ്ക്കല്‍ മാര്‍ക്കറ്റിനോടുളള ചേര്‍ന്നുളള ബിവറേജസ് ഔട്ട് ലെറ്റ് കേന്ദ്രീകരിച്ച് ഗുണ്ടാപ്പിരിവ് നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.ലാറ എന്ന് വട്ടപ്പേരുളള ഷിജവിനെയും സംഘത്തേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുളളയാളാണ് ഷിജു. കഴിഞ്ഞ രണ്ടു മാസമായി കടയ്ക്കല്‍ മാര്‍ക്കറ്റിനോടുളള ചേര്‍ന്നുളള ബിവറേജസ് ഔട്ട് ലെറ്റ് കേന്ദ്രീകരിച്ച് ഷിജുവും സംഘവും ഗുണ്ടാപ്പിരിവ് വ്യാപകമാക്കിയിരുന്നു.
ആദ്യം പണം പിരിച്ചിരുന്നത് ബിവറേജസ് ഔട്ട് ലെറ്റില്‍ മദ്യം വാങ്ങാനെത്തുന്നവരില്‍ നിന്ന് മാത്രമായിരുന്നു. എന്നാല്‍, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുളളവരുടെ പക്കല്‍ നിന്ന് പണപ്പിരിവ് തുടങ്ങി. ആളുകളില്‍ നിന്ന് പണം പിടിച്ചു പറിച്ച് ബൈക്കില്‍ കടന്നു കളയുന്ന സംഭവങ്ങളും ഒന്നിലേറെ തവണ ഉണ്ടായി. ഇതോടെയാണ് വ്യാപാരികള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: