
കാസർകോട്: എസ്എസ്എൽസി, പ്ലസ് ടു, രണ്ടാം വർഷ വിഎച്ച് എസ്ഇ പരീക്ഷാ തീയ്യതികൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഇന്ന് പ്രഖ്യാപിക്കും. രാവിലെ ഒൻപതരക്ക് കാസർകോട് വാർത്താസമ്മേളനം നടത്തിയാണ് മന്ത്രി ഷെഡ്യൂൾ പ്രഖ്യാപിക്കുക. മാർച്ച് അവസാനമോ ഏപ്രിലിലോ പരീക്ഷ നടത്താനാണ് ആലോചന.