IndiaLead NewsNEWS

ബോളിവുഡ് നടൻ സൽമാൻ ഖാനെ പാമ്പ് കടിച്ചു

ബോളിവുഡ് നടൻ സൽമാൻ ഖാനെ പാമ്പ് കടിച്ചു. പൻവേലിലെ ഫാം ഹൗസിൽവച്ച് ഞായറാഴ്ച പുലർച്ചെയാണ് പാമ്പ് കടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ച നടനെ രാവിലെ ഒൻപത് മണിയോടെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം തന്റെ പിറന്നാൾ ആഘോഷിക്കാനാണ് നടൻ ഫാം ഹൗസിലെത്തിയത്. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്.

കയ്യിലാണ് പാമ്പിന്റെ കടിയേറ്റതെന്നും ആശുപത്രിയിൽ നിന്നും തിരികെ വീട്ടിൽ എത്തിയ താരം വിശ്രമത്തിലാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിഷത്തിനെതിരെയുള്ള മരുന്ന് നൽകി ഏതാനും മണിക്കൂറുകൾ നീണ്ട നിരീക്ഷണത്തിന് ശേഷമാണ് നടനെ വീട്ടിലേക്ക് പോകാൻ ആശുപത്രി അധികൃതർ അനുവദിച്ചത്. പിറന്നാൾ ഡിസംബർ 27 ആയതുകൊണ്ടുതന്നെ 26 ന് രാത്രി അദ്ദേഹം കുടുംബത്തോടൊപ്പം ഫാം ഹൗസില്‍ എത്തിയിരുന്നു.

Back to top button
error: