KeralaNEWS

എന്താണ് ഗൂഗിൾ ലെൻസ് ?

ന്തിനും ഏതിനും ഗൂഗിള്‍ സെര്‍ച്ചിനെ ആശ്രയിക്കുന്നവരാണ് നമ്മള്‍. ഒരു ചെറിയ സംശയം ഉണ്ടെങ്കില്‍പ്പോലും മറ്റാരോടും ചോദിക്കാതെ നേരെ ഗൂഗിളിനോട് ചോദിക്കും. ചോദിക്കുന്നതിന് മുന്‍പ് തന്നെ ഉത്തരം തരുമെന്നതിനാല്‍ എല്ലാവരുടെയും ഡിജിറ്റല്‍ ഗുരു എന്ന് വേണമെങ്കില്‍ ഗൂഗിളിനെ വിശേഷിപ്പിക്കാം. എന്നാല്‍ മറുപടി തരാന്‍ ഗൂഗിള്‍ റെഡി ആണെങ്കിലും ചോദ്യമറിയാതെ ചിലപ്പോഴെങ്കിലും നമ്മള്‍ കഷ്ടപ്പെട്ടിട്ടുണ്ടാകും. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഒരു വസ്തുവിന്റെ ചിത്രം മാത്രം കയ്യിലുണ്ട്, അതിന്‍റെ പേരറിയില്ല, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു പരിചയവുമില്ലാത്ത വഴിയില്‍ കിടക്കുന്ന ഒരു വസ്തു, ഇതൊക്കെ എന്താണെന്ന് എങ്ങനെ ഗൂഗിളിനോട് ചോദിക്കും? കാരണം അടിസ്ഥാനപരമായി അതിന്‍റെ പേര് പോലും നിങ്ങള്‍ക്കറിയില്ലല്ലോ.അങ്ങനെയുള്ള സാഹചര്യത്തിൽ സഹായത്തിനുള്ളതാണ് ഗൂഗിൾ ലെൻസ്.

ഏറ്റവും ചുരുക്കി പറഞ്ഞാല്‍ ചിത്രങ്ങള്‍ തിരിച്ചറിയാനുള്ള ഒരു സാങ്കേതിക വിദ്യ. ചിത്രങ്ങള്‍, വസ്തുക്കള്‍ എന്ത് വേണമെങ്കിലും ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞ് നിങ്ങള്‍ക്ക് പറഞ്ഞു തരാന്‍ ഇതിന് കഴിയും. ഇനി പരിചയമില്ലാത്ത ഒരു വസ്തു കണ്ടാല്‍ അത് എന്താണെന്നറിയാന്‍ ഗൂഗിള്‍ ലെന്‍സിനോട് ചോദിക്കാം. അതിനായി ഗൂഗിള്‍ ലെന്‍സിലൂടെ ആ വസ്തുവിന്റെ ചിത്രം പകര്‍ത്തുക. ഉടന്‍ തന്നെ നിങ്ങള്‍ക്ക് അതിന്റെ പൂര്‍ണ വിവരങ്ങൾ ലഭിക്കും.

Back to top button
error: