KeralaNEWS

ബൈക്ക് അപകടം; യുവതി മരിച്ചു

പെരുമ്പാവൂര്‍: ബൈക്ക് അപകടത്തെത്തുടർന്ന് യുവതി മരിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കോതമംഗലം പാലമറ്റം പഴക്കര വീട്ടില്‍ തോമസിന്റെ മകള്‍ മീനുവാണ് (19) മരിച്ചത്. സുഹൃത്ത് നേര്യമംഗലം പുത്തന്‍പുരയ്ക്കല്‍ വിഷ്ണു ജയനോടൊപ്പം കോതമംഗലം ഭാഗത്തേയ്ക്ക് പോകുമ്ബോള്‍ ഇതേ ദിശയില്‍ സഞ്ചരിച്ച ടെമ്പോവാനുമായി കൂട്ടിയിടിച്ചാണ് അപകടം.
മീനുവിനെ പെരുമ്ബാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിസാര പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. റിജയാണ് മീനുവിന്‍െറ മാതാവ്. സഹോദരങ്ങള്‍: മിഥുന്‍, അന്ന മരിയ.

Back to top button
error: