KeralaNEWS

എന്താണ് പോലീസിന്റെ ‘ഓപ്പറേഷൻ പി ഹണ്ട്’ ?

രു ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും ‘ഓപ്പറേഷൻ പി ഹണ്ട്” എന്നപേരിൽ  കർശന നടപടിയെടുത്തു തുടങ്ങിയിരിക്കയാണ് പോലീസ്. എന്താണ് ഓപ്പറേഷൻ പി ഹണ്ട്’ ? മിക്ക വാർത്താമാധ്യമങ്ങളും ഈ സംഭവത്തെ  തെറ്റായാണ് വ്യാഖ്യാനിച്ചിരിക്കുന്നതും റിപ്പോർട്ട് ചെയ്തിരിക്കുന്നതും.ഇവരുടെ ഭാഷയിൽ അശ്ലീല ദൃശ്യങ്ങൾ കാണുന്ന എല്ലാവരേയും ഇതിന്റെ പേരിൽ പോലീസിന് അറസ്റ്റ് ചെയ്യുമെന്നാണ് കാണുന്നത്.എന്നാൽ അശ്ലീല വീഡിയോകൾ കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്ന എല്ലാവരെയും ഇതിന്റെ പേരിൽ അറസ്റ്റ് ചെയ്യാൻ പോലീസിന് അധികാരമില്ലെന്നാണ് വാസ്തവം.കുട്ടികള്‍ ഉള്‍പ്പെട്ട നഗ്ന വീഡിയോകളും, ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്ന ഒന്നുമാത്രമാണ്  ഓപ്പറേഷൻ പി ഹണ്ട്.
കുട്ടികളുടെ/പ്രായപൂർത്തിയാകാത്തവരുടെ അശ്ലീല ദൃശ്യങ്ങൾ ഇന്റർനെറ്റിൽ കാണുന്നതും, ഡോൺലോഡ് ചെയ്യുന്നതും, ബ്രൗസ് ചെയ്യുന്നതും, വാട്സ്ആപ്പിലോ, മാറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയോ അയക്കുന്നതും 5 വർഷം തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്‌.ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പോലീസിന്റെ ഓപ്പറേഷൻ പി ഹണ്ടും ഇതിന്റെ ഭാഗമായുള്ളതാണ്.
അശ്ലീല ദൃശ്യങ്ങൾ കാണുന്നത് കുറ്റകരമാണ് എന്നൊരു നിയമം ഇന്ത്യിലില്ല.Child Pornography കാണരുതെന്നും, സൂക്ഷിക്കരുതെന്നും, നിർമിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നുമാണ് നിയമം പറയുന്നത്.ഇന്റർനെറ്റിൽ നിന്നോ, സ്വയം നിർമ്മിച്ചതോ ആയ ഏതൊരു ലൈംഗിക ദൃശ്യങ്ങളും സ്വയം/സ്വകര്യമായി കാണുന്നതിന് ഇന്ത്യയിൽ നിരോധനമില്ല.ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുന്നവ കോപ്പി റൈറ്റ്സ് ഉള്ളതാണെങ്കിൽ പകർപ്പവകാശ നിയമങ്ങൾ ബാധകയിരിക്കും.എന്നാൽ സ്വന്തം മൊബൈൽ ഫോണിലോ, ലാപ്പ്ടോപ്പിലോ, പെൻഡ്രൈവിലോ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിക്കുന്നത് നിയമ വിരുദ്ധമല്ല.അതെസമയം വെബ്‌സൈറ്റിലും ഇന്റർനെറ്റിലും അശ്ലീല ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് ഇന്ത്യൻ പീനൽ കോഡിലെ 292 of IPC (punishment for showing obscene materials) പ്രകാരവും, Protection of Children from Sexual Offences Act (use of children for pornographic purposes) പോക്സോ നിയമം വകുപ്പ് 13 പ്രകാരവും ക്രിമിനൽ കുറ്റമാണ്.
അതുപോലെ അശ്ലീല ദൃശ്യങ്ങൾ കാണാം എന്നല്ലാതെ അത് മറ്റൊരാൾക്ക് ഏതു മാർഗത്തിലൂടെ അയച്ചാലും അത് കുറ്റകരമാണ്.ഒന്നിൽകൂടുതൽ ആളുകൾ ചേർന്ന് കാണുന്നതും, പൊതുസ്ഥലങ്ങളിൽ വെച്ച് കാണുന്നതും ഏതെങ്കിലും അശ്ലീല ദൃശ്യങ്ങളോ, ചിത്രങ്ങളോ വാട്സ്ആപ്പിലോ, ടെലഗ്രാമിലോ തുടങ്ങി ഏതെങ്കിലും രീതിയിൽ മറ്റാർക്കെങ്കിലും അയച്ചു കൊടുത്താൽ അത് ക്രിമിനൽ കുറ്റമാണ്.ഐടി ആക്റ്റിലെ വകുപ്പ് 67 പ്രകാരം 5 വർഷം തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്‌.സ്വന്തം ലൈംഗിക ദൃശ്യങ്ങളും, ചിന്ത്രങ്ങളും സ്വയം പകർത്താനും സൂക്ഷിക്കാനും ഏതൊരു പൗരനും അവകാശമുണ്ട് പക്ഷെ അവ പ്രചരിപ്പിക്കാനോ മറ്റൊരാൾക്കു അയച്ചു നൽകാനോ, പബ്ലിക് ആയി കാണുവാനോ , കാണിക്കുവാനോ പാടുള്ളതല്ല.ഇക്കാര്യം വ്യക്തമാക്കുന്ന കേരള ഹൈക്കോടതിയുടെ വിധി തന്നെ ഉണ്ട്.
ഏതാനും വർഷങ്ങൾക്കു മുമ്പാണ് സംഭവം.കൊല്ലം ബസ് സ്റ്റാൻഡിൽ പരിശോധന നടത്തവേ ബസ്സ് കാത്തുനിന്ന യുവതിയുടെയും യുവാവിന്റെയും ബാഗിൽ നിന്നും കണ്ടെടുത്ത മൊബൈൽ ഫോണിലും, ഡിജിറ്റൽ ക്യാമറയിലും അവരുടെ നഗ്ന ദൃശ്യങ്ങളും, ലൈംഗിക ദൃശ്യങ്ങളും പകർത്തി സൂക്ഷിച്ചു എന്ന പേരിലാണ് കൊല്ലം സർക്കിൾ ഇൻസ്‌പെക്‌ടർ കേസ് രജിസ്റ്റർ ചെയ്തത്.
യുവതിയുടെ നഗ്ന ചിത്രങ്ങൾ യുവാവ് പ്രചരിപ്പിക്കാൻ സാധ്യതയുണ്ടെന്ന പോലീസ് വാദം പക്ഷെ കോടതി അംഗീകരിച്ചില്ല.നിയമപ്രകാരം ഒരാൾ അത്തരത്തിലുള്ള നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ മാത്രമാണ് കേസെടുക്കാൻ സാധിക്കുകയുള്ളു എന്നും, പ്രായപൂർത്തിയായവർ അവരുടെ നഗ്ന ചിത്രങ്ങളോ ലൈംഗിക ചിത്രങ്ങളോ സ്വയം പകർത്തി സൂക്ഷിച്ചാൽ അതു കുറ്റകരമല്ലെന്നും കേരള ഹൈക്കോടതി വിധിച്ചു.ജസ്റ്റിസ് വി ആർ വിജയരാഘവനാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ഏതുതരത്തിലുള്ള അശ്ലീല വീഡിയോകൾ കാണുന്നതും പൂർണ്ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2013 ൽ കമലേഷ് വാസ്വാനി എന്ന അഭിഭാഷക സുപ്രീംകോടതിയിൽ പൊതുതാപര്യ ഹര്ജി നൽകിയെങ്കിലും പ്രായപൂർത്തിയായ പൗരന്മാർ അവരുടെ വീടിന്റെയോ, റൂമിൻെറയോ നാല് ചുമരുകൾക്കുള്ളിൽ ഇരുന്ന് ലൈംഗിക വീഡിയോകൾ കാണുന്നത് നിരോധിക്കാനാവില്ലെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് എച് എൽ ദത്തും വ്യക്തമാക്കിയിട്ടുണ്ട്.അത്തരത്തിൽ അശ്ലീല വീഡിയോകൾ സ്വകര്യമായി കാണുന്നത് നിരോധിച്ചാൽ അത് മൗലികാവകാശമായ ആർട്ടിക്കിൾ 21 ന്റെ ലംഘനമാകുമെന്നും ജസ്റ്റിസ് എച്ച് എൽ ദത്ത് നിരീക്ഷിച്ചു.
.

Back to top button
error: