NEWS
പെണ്‍കുട്ടിയെ ഇടിച്ച് തെറിപ്പിച്ച ബൈക്ക് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു, പെണ്‍കുട്ടിയുടെ നില അതീവഗുരുതരം
വിജേഷ് ഓടിച്ച ബൈക്ക്, റോഡ് മുറിച്ചുകടക്കുകയായിരുന്ന പല്ലവിയെ ഇടിച്ചു മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിജേഷ് ആശുപത്രിയിൽ മരിച്ചു. പല്ലവിയും അതീവഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്
മംഗളൂരു: റോഡ് മുറിച്ചു കടക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മംഗളൂരു കുമാപാല ആശ്രയ കോളനിയില്‍ താമസിക്കുന്ന വിജി എന്ന വിജേഷ് (31) ആണ് മരിച്ചത്. കാല്‍നടയാത്രക്കാരിയായ പല്ലവി അതീവഗുരുതരനിലയില്‍ ദേര്‍ളക്കട്ടയിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലാണ്. ഡിസംബര്‍ രണ്ടിന് കോല്യയില്‍ ദേശീയപാതയിലാണ് അപകടമുണ്ടായത്. വിജേഷ് ഓടിച്ചുപോകുകയായിരുന്ന ബൈക്ക് റോഡ് മുറിച്ചുകടക്കുകയായിരുന്ന പല്ലവിയെ ഇടിക്കുകയായിരുന്നു. ദേര്‍ളക്കട്ട ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് വിജേഷ് മരിച്ചത്.