IndiaNEWS

മതപരിവർത്തന നിരോധനബില്ല് പാസാക്കി കർണാടക

ബംഗളൂരു:പ്രതിപക്ഷം ഉയർത്തിയ ശക്തമായ പ്രതിഷേധത്തിനിടയിലും  മതപരിവർത്തന നിരോധനബില്ല് നിയമസഭയിൽ പാസാക്കി കർണാടക സർക്കാർ. മതം മാറുന്നതിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന ബില്ല് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ സഭ ശബ്ദ വോട്ടോടെയാണ് പാസാക്കിയത്.
സർക്കാർ ബില്ല് പാസാക്കൽ നടപടികളിലേക്ക് കടന്നതോടെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് സഭ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. കഴിഞ്ഞചൊവ്വാഴ്ചയാണ് ബില്ല് സഭയിൽ അവതരിപ്പിച്ചത്. തുടർച്ചയായി രണ്ട് ദിവസം നടന്ന ചർച്ചകൾക്കൊടുവിലാണ് ബില്ല് സഭ പാസാക്കിയത്.

Back to top button
error: