KeralaNEWS

കൊത്തമര: കാഴ്ചയിൽ ചെറുത്; ഗുണങ്ങളിൽ വലുത്

 ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ ഉള്ള ഒരു പയര്‍ വര്‍ഗ്ഗമാണ് കൊത്തമര. കറികളിലും ഗ്രേവികളും കൊഴുപ്പിനായി ഉപയോഗിക്കാവുന്ന സ്വഭാവിക വിഭവമാണ് ഇത്.ഏറെ ഔഷധ ഘടകങ്ങള്‍ അടങ്ങിയ ഊ പയര്‍ പതിവായി ഉപയോഗിച്ചാല്‍ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ‘സ്യാമോപ്സിസ് ടെട്രാഗോനോലോബ’ എന്നാണ് കൊത്തമരയുടെ ശാസ്ത്രീയ നാമം.

ഗര്‍ഭിണികള്‍ക്ക് അനുയോജ്യമായ ഭക്ഷണമാണിത്.ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ചക്കും പ്രസവത്തിലെ സങ്കീര്‍ണ്ണതകള്‍ കുറയ്ക്കാനും കൊത്തമരയ്ക്ക് കഴിവുണ്ട്. കലോറി കുറഞ്ഞതും, വിറ്റാമിന്‍, മിനറലുകള്‍ എന്നിവയാല്‍ സമ്പന്നവുമാണ് കൊത്തമര. കലോറി കുറയ്ക്കാനും അമിതമായ ശരീരഭാരം കുറയ്ക്കാനും ഇത് ഏറെ ഫലപ്രദമാണ്.അതേപോലെ അനീമിയ ഇല്ലാതാക്കാന്‍ ഫലപ്രദമായ ഒന്നാണ് കൊത്തമര.
 
ശരീരത്തിലെ ദോഷകരമായ സ്വതന്ത്ര മൂലകങ്ങളെ ഇല്ലാതാക്കി ക്യാന്‍സര്‍ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് തടയാന്‍ കൊത്തമര സഹായിക്കും.കൊത്തമരയലില്‍ ദഹിക്കുന്ന തരം ഭക്ഷ്യനാരുകളുണ്ട്. ഇവ രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാന്‍ ഫലപ്രദമാണ്.അസ്ഥികളെയും, പല്ലുകളയും ശക്തിപ്പെടുത്താന്‍ കൊത്തമര കഴിക്കുന്നത് വഴി സാധിക്കുംചര്‍മ്മത്തിലെ തകരാറിലായ കോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളാല്‍‌ സമ്പന്നമാണ് കൊത്തമര.ചര്‍മ്മത്തിലെ ചുളിവ് വീഴലുകള്‍ തടയാന്‍ കൊത്തമര കഴിക്കുന്നത് സഹായിക്കും.

മുറ്റത്തോ ടെറസിലോ ഒരു സാധാരണ പ്ലാസ്റ്റിക് കവറിൽ പോലും വളർത്താവുന്ന ഒന്നാണ് കൊത്തമര.ഉണക്കിപ്പൊടിച്ച ചാണകമോ ആട്ടിൻപുഴുക്കയോ മണ്ണിനോടൊപ്പം ചേർത്തിളക്കി കവറിൽ നിറച്ച് അതിൽ വിത്തുകൾ പാകാം.വേനൽക്കാലങ്ങളിൽ രാവിലെയും വൈകിട്ടും വെള്ളം ഒഴിച്ചുകൊടുക്കണമെങ്കിലും അമിത മഴ ദോഷം ചെയ്യും.അതിനാൽ കെട്ടി നിൽക്കുന്ന വെള്ളം ഒഴുകി പോകാനായി കവറിന്റെ കീഴ്ഭാഗത്ത് സുക്ഷിരങ്ങൾ ഇട്ടുകൊടുക്കാൻ മറക്കരുത്.

Back to top button
error: