2008 ലെ ലോക സാമ്പത്തിക മാന്ദ്യം ഏറ്റവും കൂടുതൽ ബാധിച്ചത് തെക്കുകിഴക്കൻ യുറോപിയൻ രാജ്യമായ ഗ്രീസിനെ ആയിരുന്നു.
പാശ്ചാത്യ സംസ്കാരത്തിന്റെ ഉറവിടവും ജനാധിപത്യത്തിന്റെ ഈറ്റില്ലവുമെന്നാണ് ഗ്രീസ് അറിയപ്പെടുന്നത്.
ധനകാര്യ സൂചകങ്ങൾ പെരുപ്പിച്ചുകാട്ടി അനുവദനീയവും അർഹവുമായതിനേക്കാൾ കൂടുതൽ പൊതുകടം വാങ്ങി ഒടുവിൽ തിരിച്ചടക്കാനാവാതെ വീഴ്ച വരുത്തുകയും അതുവഴി ധന പ്രതിസന്ധിയും നാണ്യ പ്രതിസന്ധിയും വായ്‌പ്പാ പ്രതിസന്ധിയും എല്ലാം ഒരുമിച്ചു നേരിടേണ്ടി വന്ന രാജ്യമായിരുന്നു ഗ്രീസ്.
കൂടുതൽ വായ്പ തന്നു സഹായിക്കാമെന്നും എന്നാൽ അതിനു തങ്ങൾ പറയുന്നതുപോലുള്ള ഘടനാപരമായ മാറ്റങ്ങൾ സമ്പദ്‌രംഗത്തു നടപ്പിലാക്കേണ്ടി വരുമെന്നും ഐ .എം .എഫ് 2015 ൽ പറഞ്ഞപ്പോൾ അന്നത്തെ പ്രധാനമന്ത്രി അലക്സിസ് സിപ്രസ് മറുപടി പറഞ്ഞതിങ്ങനെയാണ്.
‘ഞാൻ എന്റെ രാജ്യത്തിൻറെ പ്രധാനമന്ത്രി മാത്രമാണ് .ഇനിയും കടം വാങ്ങിക്കൊണ്ട് മുന്നോട്ട് പോകണമോ വേണ്ടയോ എന്ന് എനിക്കൊറ്റക്ക് തീരുമാനിക്കാവുന്ന വിഷയമല്ല .എനിക്കെന്റെ ജനങ്ങളോട് ചോദിക്കണം’.
അങ്ങനെ കടം വാങ്ങണോ വേണ്ടയോ എന്ന കാര്യത്തിൽ പോലും ജനങ്ങളുടെ ഹിതപരിശോധന നടത്തിയ പ്രധാനമന്ത്രിയായിരുന്നു ഇടതുപക്ഷക്കാരനായിരുന്ന അലക്സിസ് സിപ്രസ്.
സിൽവർലൈൻ പദ്ധതിക്കുവേണ്ടി വീണ്ടും ഒരു ലക്ഷം കോടി കൂടി കടം വാങ്ങാൻ പോകുന്ന പിണറായിയും അലക്സിസ് സിപ്രസിന്റെ മാതൃക പിന്തുടരണം.
സിൽവർലൈനിന്റെ കാര്യത്തിൽ ഇവിടെയും വേണം ഒരു ഹിതപരിശോധന.സോഷ്യൽ മീഡിയ വഴിയാണ് ആവശ്യം.