NEWS

കണ്ണൂരിൽ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി

വീടിൻ്റെ വാതിൽ അടച്ചു കുറ്റിയിട്ട ശേഷമാണ് മോഹനൻ ഭാര്യ രതിയെ കത്തി കൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തിയത്. നിലവിളി കേട്ട് അയൽവാസികളും, നാട്ടുകാരും ഓടിയെത്തി വാതിൽ ചവിട്ടി പൊളിച്ച് അകത്തു കയറിയപ്പോഴേയ്ക്കും കൃത്യം നടന്നു കഴിഞ്ഞിരുന്നു

ണ്ണൂർ: പാനൂർ പുല്ലക്കരയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. വിഷ്ണു വിലാസം യു.പി സ്ക്കൂളിന് സമീപം കല്ലുമ്മൽ പീടിക പടിക്കൽ കൂലോത്ത് രതി (57) യെയാണ് ഭർത്താവ് മോഹനൻ കത്തി കൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തിയത്. ബുധനാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം.
വീടിൻ്റെ വാതിൽ അടച്ചു കുറ്റിയിട്ട ശേഷമാണ് കൊല ചെയ്‌തത്‌.

നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളും, നാട്ടുകാരും വാതിൽ ചവിട്ടി പൊളിച്ച് അകത്തു കയറുകയായിരുന്നു. കൊലപാതകത്തിലെക്ക് നയിച്ച കാരണം വ്യക്തമല്ല. മക്കൾ: ധനുഷ് ,ധനിഷ.

മോഹനനെ ചൊക്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലെ മോർച്ചറിയിലെക്ക് മാറ്റി .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: