കൊല്ലം: ആലപ്പുഴയിലെ എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തെ തുടർന്ന് സമൂഹ മാധ്യമത്തിലൂടെ കലാപത്തിന് ആഹ്വാനം നടത്തിയ യുവാവിനെ കൊല്ലം വെസ്റ്റ് പൊലീസ് പിടികൂടി. കൊല്ലം വെസ്റ്റ് വില്ലേജില്‍ കുരീപ്പുഴ തായ് വീട്ടില്‍ മുഹമ്മദ് അലി മകന്‍ സെയ്ദ് അലി (28) ആണ് പൊലീസ് പിടിയിലായത്. ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.