KeralaNEWS

കെഎസ്ആർടിസിക്ക് ലഭിച്ച വിത്യസ്തമായ ക്രിസ്തുമസ് സമ്മാനം

കെഎസ്ആർടിസി ബസ്സിനോടുള്ള ഒരു നാട്ടുകാരുടെ വളരെ വ്യത്യസ്തമായ സ്നേഹപ്രകടനം  കാണേണ്ടതു തന്നെയായിരുന്നു.
കഴിഞ്ഞ 4 വർഷമായി കുറിയന്നൂർ, നെടുംപ്രയാർ, മാരാമൺ നിവാസികൾ തങ്ങളുടെ നാട്ടിലൂടെ ദിവസേന കടന്നുപോകുന്ന റാന്നി- ചെറുകോൽപ്പുഴ -നെടുംപ്രയാർ – കോഴഞ്ചേരി – തിരുവനന്തപുരം ദീർഘ ദൂര കെഎസ്ആർടിസി ബസ്സിലെ എല്ലാ ജീവനക്കാരുടെയും സേവനങ്ങളെ ആദരിക്കുന്ന ഒരു ചടങ്ങ് ക്രിസ്മസ്മായി ബന്ധപ്പെട്ട് നടത്താറുണ്ട്.
പ്രളയാനന്തരവും കോവിഡ് സാഹചര്യത്തിലും തങ്ങളുടെ സേവന ദൗത്യം സൂക്ഷമതയോടെ പരാതികൾക്ക് തെല്ലും ഇടം കൊടുക്കാതെ ചെയ്തു വരുന്ന ആ കെഎസ്ആർടിസി – ബസ്സ് ജീവനക്കാരോടുള്ള ആദര സൂചകമായി അവർക്ക് കോവിഡിന്റെ ഇക്കാലത്ത് നിത്യേന ആവശ്യമായ മാസ്ക്, ഗ്ലൗസ്, സാനിറ്റെെസർ എന്നിവ ക്രിസ്തുമസ്സ് സമ്മാനമായി ക്രിസ്തുമസ്സ് കേക്കിനൊപ്പം നൽകിയാണ് നാട്ടുകാർ തങ്ങളുടെ സ്നേഹം ഇന്നലെ കോഴഞ്ചേരി ബസ് സ്റ്റാൻഡിൽ വച്ച് പ്രകടിപ്പിച്ചത്.
കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചു കൊണ്ടുള്ള
 ചടങ്ങിൽ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ, ക്രിസ്തുമസ് കരോളിന്റെ ധന്യതയിൽ, നടന്നു. കെഎസ്ആർടിസി ജീവനക്കാരോടുള്ള നാട്ടുകാരുടെ കടപ്പാടിന്റെയും കരുതലിന്റെയും ഭാഗമായി കോവിഡ് കാലത്ത് ഇതിനു മുൻപും അവർക്കാവശ്യമായ മാസ്ക്കും സാനിറ്റൈസറും നൽകി ഇന്നാട്ടുകാർ മാതൃക കാട്ടിയിട്ടുണ്ട്.
ഒരു നാടിന്റെ സ്നേഹാദരങ്ങളെല്ലാം ഏറ്റുവാങ്ങി ഈ സർക്കാർ ജീവനക്കാർക്ക് സമൂഹത്തിൽ പ്രവർത്തിക്കുവാൻ കഴിയുന്നു എന്നതിൽ കെഎസ്ആർടിസി -യ്ക്ക് അഭിമാനിക്കാം. ഇത്തരം ബന്ധങ്ങൾ നിലനിറുത്തുന്നതിൽ കെഎസ്ആർടിസി ജീവനക്കാർ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.

Back to top button
error: