തിരുവല്ല: വിദ്യാർഥിനിയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പറമ്പിൽ സന്തോഷ്–സിമ ദമ്പതികളുടെ മകൾ നമിത (13) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയ്ക്കാണ് സംഭവം. പഠിക്കാതിരുന്നതിന് വിട്ടുകാർ നമിതയെ വഴക്കു പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വീട്ടിൽ നിന്നിറങ്ങി 100 മീറ്റർ അകലെ ഓട്ടാഫിസ് കടവ് പാലത്തിനോടു ചേർന്നുള്ള വഴിയിലൂടെ ആറ്റിലേക്ക് ഇറങ്ങുകയായിരുന്നെന്നാണ് വിവരം. തിരുവല്ല എസ്സിഎസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് നമിത. ഒരു സഹോദരിയുണ്ട്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിൽ.
Related Articles
ഫാര്‍മസിയില്‍നിന്നു വാങ്ങിയ ഗുളികയ്ക്കുള്ളില്‍ മൊട്ടുസൂചി; സംഭവം വിതുര താലൂക്ക് ആശുപത്രിയില്‍
January 18, 2025
കെഎസ്ആര്‍ടിസി ബസിനടിയില്‍ കുടുങ്ങി, 30 മീറ്ററോളം വലിച്ചിഴച്ചു; വൈക്കം സ്വദേശിനിക്ക് ഗുരുതര പരിക്ക്
January 18, 2025
Check Also
Close