NEWS

മൂന്നാഴ്ച പിന്നിട്ടു, കുറുക്കൻ മൂലയിലെ കടുവ കാണാമറയത്ത്‌ തന്നെ; തിരച്ചിൽ നിർത്തി

കന്നുകാലിമേയ്ക്കലും ടൂറിസവും വയനാടൻ കാടുകളിൽ പൊടിപൊടിക്കുന്നു. ആവാസ കേന്ദ്രങ്ങളിൽ തീറ്റയും വെള്ളവും സ്വസ്ഥതയും നഷ്ടപ്പെട്ട കടുവയും കാട്ടുപോത്തും ആനയും അവ തേടിയാണ് ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്നത്

തുട​ര്‍​ച്ച​യാ​യ ഇരുപത്തി രണ്ടാം ദിവസവും ഫലം കാണാതെ വന്നതോടെ വയനാട്‌ കുറുക്കൻ മൂലയിലെ കടുവയെ പിടികൂടാനുള്ള തിരച്ചിൽ അവസാനിച്ചു.
സ​ര്‍​വ സ​ന്നാ​ഹ​ങ്ങ​ളു​മാ​യി തി​ര​ച്ചി​ലി​നി​റ​ങ്ങി​യി​ട്ടും ക​ടു​വ​​യു​ടെ ​പൊ​ടി​പോ​ലും  ക​ണ്ടു​പി​ടി​ക്കാ​നാ​വാ​തെ വ​നം വ​കു​പ്പ് പുലി വാല്  പിടിച്ചിരിക്കുന്നു.
ശ​നി​യാ​ഴ്ച ക​ടു​വ​യു​ടെ സാ​ന്നി​ധ്യം  തി​രി​ച്ച​റി​ഞ്ഞ​തിൻ്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍  ഞാ​യ​റാ​ഴ്ച കു​റു​ക്ക​ന്‍​മൂ​ല, കാ​വേ​രിപൊ​യി​ല്‍, ക​ല്ല​ട്ടി, ഓ​ലി​യോ​ട്, അ​മ്മാ​നി  പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു  തി​ര​ച്ചി​ല്‍.  എ​ന്നാ​ല്‍, കാ​ല്‍​പാ​ട്​ ക​ണ്ടെ​ത്തി​യ​ത​ല്ലാ​തെ ക​ടു​വ​യെ നേ​രി​ട്ട് കാ​ണാ​ന്‍ സാ​ധി​ച്ചി​ല്ല.
ത​മി​ഴ്നാ​ട് വ​നംവ​കു​പ്പി​ൻ്റെ  മ​യ​ക്കു​വെ​ടി വി​ദ​ഗ്ധ​ന്‍ ഡോ. ​കെ.​കെ. രാ​ഗേ​ഷ്  കൂ​ടി തി​ര​ച്ചി​ല്‍ സം​ഘ​ത്തി​ല്‍ ചേ​ര്‍​ന്നി​ട്ടും ഫലം കാണാനായില്ല. കൂടാതെ മയക്കുവെടി വെക്കാനുള്ള മൂന്ന് സംഘങ്ങളും രണ്ട്‌ കുങ്കിയാനകളും കൂടെയുണ്ട്.
ക​ടു​വ​യെ ഇതുവരെ നേ​രി​ട്ട്  കാ​ണാ​നാ​യി​ട്ടി​ല്ലെ​ന്ന്  തി​ര​ച്ചി​ലി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന സൗ​ത്ത് വ​യ​നാ​ട് ഡി.​എഫ്.​ഒ, എ. ​ഷ​ജ്ന പ​റ​ഞ്ഞു. ഉ​ള്‍വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​ടു​വ നീ​ങ്ങി​യ​താ​യാ​ണ് തി​ര​ച്ചി​ല്‍  സം​ഘ​ത്തിൻ്റെ നിഗ​മ​നം.  ഉ​ത്ത​ര​മേ​ഖ​ല  സി.​സി.​എ​ഫും ഏ​ഴ് ഡി.​എ​ഫ്.​ഒ​മാ​രു​ മടങ്ങിയ വൻ സംഘമാണ് തി​ര​ച്ചി​ലി​ന് നേതൃത്വം ന​ല്‍​കു​ന്ന​ത്.

Signature-ad

കടുവയുടെ കഴുത്തിലെ മുറിവിൽ നിന്ന് രക്തം വീണതും തിരച്ചിൽ സംഘം കണ്ടു. ഈ മുറിവ്‌ കടുവയെ ക്ഷീണിതനാക്കിയിട്ടുണ്ട്‌. കഴിഞ്ഞ ദിവസങ്ങളിലൊന്നും കടുവയെ കാട്ടിലോ നാട്ടിലോ കണ്ടിട്ടില്ല. വളർത്തുമൃഗങ്ങളെ ആക്രമിച്ചിട്ടുമില്ല. ദിവസങ്ങളായി കടുവക്ക്‌ ഭക്ഷണവും ലഭിച്ചിട്ടുണ്ടാവില്ല. ജനവാസകേന്ദ്രത്തിൽ ഇടക്കിടെയിറങ്ങിയ കടുവ ആ പതിവ്‌ തെറ്റിച്ചത്‌ ഈ മേഖലയിൽ നിന്ന് കടുവ മാറിപ്പോയോ എന്ന സംശയമുണ്ടാക്കി. എന്നാൽ കഴിഞ്ഞ ദിവസം കോണവയൽ, കാവേരിപ്പൊയിൽ എന്നിവിടങ്ങളിൽ വനയോരത്ത്‌ കാൽപ്പാടുകൾ കണ്ടെത്തി.

ബേഗൂർ റേഞ്ചിലെ വിവിധയിടങ്ങളിൽ കടുവ സഞ്ചരിക്കുകയാണ്‌. എന്നാൽ സാന്നിദ്ധ്യം തിരിച്ചറിയുന്നു എന്നതല്ലാതെ നേരിട്ട്‌ കാണാൻ വനപാലകർക്ക്‌ സാധിച്ചിട്ടില്ല.കടുവ കടന്നുപോവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്‌.

എല്ലാ ശ്രമങ്ങളും തുടരുമ്പോഴും കടുവ കാണാമറയത്ത്‌ തുടരുന്നത്‌ കുറുക്കൻ മൂലയേയും പരിസര പ്രദേശങ്ങളെയും ഇപ്പോഴും ആശങ്കയിലാക്കുകയാണ്‌. കടുവ ഈ പ്രദേശത്ത്‌ തന്നെയുണ്ടെന്ന് വനം വകുപ്പ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌.

ജനക്കൂട്ടത്തെ നയിച്ച് കലാപത്തിന്ന് ശ്രമിക്കുന്നു എന്ന് വയനാട് പ്രകൃതി സംരംക്ഷണ സമിതി

കുറുക്കൻ മൂലയിലും പയ്യമ്പള്ളിയിലും ജനവാസ പ്രദേശങ്ങളിൽ ഇറങ്ങി കടുവ കന്നുകാലികളെ കൊല്ലുന്നതടക്കമുള്ള വയനാട്ടിലെ മനുഷ്യ-വന്യജീവി സംഘർഷത്തിന്ന് ഉത്തരവാദികളായവർ തന്നെയാണ് ജനക്കൂട്ടത്തെ നയിച്ച് കലാപത്തിന്ന് ശ്രമിക്കുന്നതെന്ന് വയനാട് പ്രകൃതി സംരംക്ഷണ സമിതി.
കടുവ നാട്ടിലിറങ്ങുന്ന സംഭവങ്ങൾ വയനാട്ടിൽ ഇടക്കിടെ ആവർത്തിക്കാറുണ്ട്. മനുഷ്യനെ ഭക്ഷിക്കുന്ന സംഭവം വരെ ഉണ്ടായിട്ടുമുണ്ട്. കർഷകർ ഭയവിഹ്വലാണെന്നതും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നതും സത്യമാണ്.
അതീവ ഗുരുതരമായ ഇന്നത്തെ അവസ്ഥയ്ക്ക് കഴിഞ്ഞ 60 വർഷമായി സംസ്ഥാനം മാറി മാറി ഭരിച്ച ഇടതു-വലതു രാഷ്ട്രീയപാർട്ടികളും പഞ്ചായത്ത് മെമ്പർ മുതൽ എം.പി. വരെയുള്ള ജനതിനിധികളുമാണ് മറുപടി പറയണ്ടത്. ഒരു ലക്ഷം ഹെക്ടർ വിസ്തൃതിയുളള വയനാടൻ കാടുകളുടെ മൂന്നിൽ ഒന്ന് വരുന്ന മുപ്പത്തി ആറായിരം ഹെക്ടർ വനം തേക്ക് , യൂക്കാലിപ്റ്റസ് തുടങ്ങിയ ഏകവിളത്തൊട്ടങ്ങളാക്കിയത് ഈ സർക്കാറുകളാണ്.
ശേഷിച്ച കാടുകളിൽ കാട്ടുതീയും കന്നുകാലിമേയ്ക്കലും ടൂറിസവും പൊടിപൊടിക്കുന്നു. ആവാസസ്ഥാനങ്ങളിൽ തീറ്റയും വെള്ളവും സ്വസ്ഥതയും നഷ്ടപ്പെട്ട കടുവയും കാട്ടുപോത്തും ആനയും അവ തേടിയാണ് ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്നത്.

സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന കക്ഷിയുടെ എം.എൽ.എയും , ജില്ലാ നേതാക്കളും മുനിസിപ്പൽൽ മെബറും ഔദ്യോഗിക കൃത്യനിർവഹണത്തിലേർപ്പെട്ട വനസംരക്ഷണ ജീവനക്കാരെ വളഞ്ഞിട്ട് ഭർത്സിക്കുന്നതും പീഡിപ്പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതമായ വിചിത്ര കാഴ്ചയാണ് ഇവിടെ കണ്ടു കൊണ്ടിരിക്കുന്നത്.
വയനാട്ടിലെ വന്യജീവി പ്രശ്നം പരിഹരിക്കാൻ തങ്ങളുടെ പാർട്ടിയും സർക്കാറും എന്തു ചെയ്തു എന്ന് ഇക്കൂട്ടർ ജനങ്ങളോട് വ്യക്തമാക്കണം.
രണ്ടു മാസം മുൻപ് വന്യജീവി പ്രശ്നം പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ വനം വകുപ്പ് ക്ഷണിച്ചിരുന്നു. വയനാട് പ്രകൃതിസംരക്ഷണ സമിതി മാത്രമാണ് ജില്ലയിൽ നിന്നും നിർദ്ദേശങ്ങൾ സമർപ്പിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും കാക്കത്തൊളായിരം കർഷക സംഘടനകളും മൗനം പാലിക്കുകയാണ് ചെയ്തത്. നിയമാനുസൃത ജോലികൾ അന്തസ്സോടെയും അഭിമാനത്തോടെയും ചെയ്യാനുളള പൗരന്റെ മൗലികാവകാശവും അന്താരാഷ്ട്ര ഉടമ്പടിയും തൊഴിലാളി വർഗ്ഗത്തിന്റെ പേരിൽ ആണയിടുന്നവർ സംഘടിതമായി ലംഘിക്കുകയാണ്. കുറുക്കൻ മൂലയിൽ ഔദ്യോഗിക കൃത്യനിർവണത്തിൽ ഏർപ്പെട്ട വനസംരക്ഷണസേനയെ കൈയേറ്റം ചെയ്ത കൗൺസിലർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് അമാന്തിക്കുകയാണ്. വന്യജീവികളെ വെടിവച്ചു കൊല്ലാൻ പരസ്യമായി ആഹ്വാനം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാറിന് ചങ്കൂറ്റമില്ല. കഴിഞ്ഞ മൂന്നു ദശാബ്ദമായി വന്യജീവി – മനുഷ്യ സംഘർഷം വയനാട്ടിൽ അനുദിനം വർധിച്ച് വരുന്നത് കണക്കിലെടുത്ത് വനസംരക്ഷണ സേനയുടെ എണ്ണം വർദ്ധിക്കുകയോ അവരെ ആധുനികവൽക്കരിക്കുകയോ ശക്തിപ്പെടുത്തുകയോ പ്രതിസന്ധികളെ നേരിടാൻ പരിശീലിപ്പിക്കുകയോ ചെയ്യുന്നില്ല. അവർക്ക് ആയുധം നൽകുന്നതടക്കം പരിഗണിക്കണം. ടൂറിസവുവും കന്നുകാലി മേയ്ക്കലും നിരോധിക്കണം. വനപരിസരത്തുളള കർഷകരുടെ വിളകൾക്കും ജീവനും സർക്കാർ ചെലവിൽ ഇൻഷൂറൻസ് ഏർപ്പെടുത്തണം. പ്രശ്നബാധിത പ്രദേശിൽ 144 പ്രഖ്യാപിക്കുകയും കർഫ്യു ഏർപ്പെടുത്തുകയും ജനപ്രതിനി നിധികളും പരിസ്ഥിതി സംഘടനാ പ്രതിനിധികളും വിദഗ്ദരും ചേർന്ന കമ്മറ്റിക്ക് കടുവയെയും പ്രശ്നകാരികളായ വന്യജീവികളെയും പിടികൂടുന്നതിനുള്ള പൂർണ്ണ ചുമതല നൽകുകയും വേണം.

Back to top button
error: