IndiaLead NewsNEWS

കുട്ടികളുടെ കൊവിഡ് വാക്സിൻ ഉടനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്തെ കുട്ടികള്‍ക്കുളള കൊവിഡ് വാക്‌സിന്‍ ഉടനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്ത് 88 ശതമാനം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. 137 കോടി വാക്‌സിന്‍ ഇതുവരെ നല്‍കിയെന്നും രണ്ട് പുതിയ വാക്‌സിനുകളുടെ അനുമതി പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യസഭയിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

രാജ്യത്ത് മൂന്നാം തരംഗം മുന്നില്‍ കണ്ട് എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഇതുവരെ 161 പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ഒമിക്രോണ്‍ ഗുരുതരാവസ്ഥ ഇതുവരെ ആരിലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 80 ശതമനം കേസുകളും ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഒമിക്രോണ്‍ സ്ഥിരീകരിച്ച 44 പേര്‍ക്ക് രോഗം ഭേദമായി. ആര്‍ക്കും ഗുരുതരാവസ്ഥയില്ലെന്നും ഒമിക്രോണ്‍ ഭാവിയില്‍ ഉണ്ടാക്കുന്ന ഭീഷണികള്‍ നിരീക്ഷിച്ച് വരികയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Back to top button
error: