IndiaNEWS

കുവൈത്തില്‍ ഷോപ്പിങ്ങ് മാളുകളിലെ ക്രിസ്മസ് ട്രീകൾ നീക്കം ചെയ്ത് അധികൃതര്‍; സംഭവം പരാതിയെ തുടർന്ന്

കുവൈത്തിലെ പ്രശസ്തമായ മാളുകളിൽ സീസൺ പ്രമാണിച്ച് സ്ഥാപിച്ചിരുന്ന ക്രിസ്മസ് ട്രീകൾ പരാതികളെ തുടര്‍ന്ന് അധികൃതര്‍ നീക്കം ചെയ്തു. ഷോപ്പിങ്ങ് മാളില്‍ സീസണ്‍ ആഘോഷത്തിന്റെ ഭാഗമായി ക്രിസ്മസ് ട്രീയുടെ ഷേപ്പില്‍ സ്ഥാപിച്ചിരുന്ന ഡെക്കറേഷനാണ് നീക്കം ചെയ്തത്.ഇത്തരം അലങ്കാരങ്ങള്‍ ശരീഅത്ത് നിയമത്തിനെതിരെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ക്രിസ്മസ് ട്രീ അധികൃതര്‍ നീക്കം ചെയ്തത്.
ക്രിസ്മസ് ട്രീ സ്ഥാപിച്ചത് ഇസ്ലാമിനും ശരീഅത്ത് നിയമത്തിനും കുവൈത്തിന്റെ പാരമ്പര്യത്തിനും എതിരാണെന്നായിരുന്നു രാജ്യത്തെ നിരവധി പൗരന്മാര്‍ ഓണ്‍ലൈന്‍ വഴി പരാതി നല്‍കിയതെന്ന് കുവൈത്ത് പോര്‍ട്ടലായ അല്‍ മജ്ലിസ് റിപ്പോർട്ട് ചെയ്യുന്നു.പക്ഷെ സംഭവത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

Back to top button
error: