KeralaNEWS

സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് പലവിധ വായ്പ സഹായങ്ങളുമായി കേരള ബാങ്ക്

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒരുപാട് ആളുകൾ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇന്നത്തേത്. ഇതിന്റെ പശ്ചാത്തലത്തിൽ കേരളബാങ്ക് അനവധി വായ്പാ പദ്ധതികളുമായി ഇപ്പോൾ മുന്നോട്ടു വന്നിട്ടുണ്ട്.വിദേശരാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് എത്തിയവർക്കും അല്ലാത്തവർക്കും ഒരേപോലെ ഗുണകരമായ പദ്ധതികളാണിത്.  

5 ലക്ഷം, 10 ലക്ഷം, 60 ലക്ഷം, ഒരുകോടി തുടങ്ങി നിരവധി പദ്ധതികളാണ് ഇങ്ങനെ കേരളബാങ്ക് ഒരുക്കിയിരിക്കുന്നത്.കാർഷികമേഖലയിലും കാർഷിക അനുബന്ധ മേഖലയിലെയും വിവിധ പദ്ധതികൾക്ക് വായ്പ്പ ലഭിക്കുന്ന പദ്ധതിയാണ് ദീർഘകാല കാർഷിക വായ്പകൾ. 60 ലക്ഷം വരെ ദീർഘകാല വായ്പകൾക്ക് ലഭിക്കും. 15 വർഷമാണ് തിരിച്ചടവ് കാലാവധി.പശു, ആട്, കോഴി, കൃഷി, എരുമ, തേനീച്ച പോത്ത്, മത്സ്യകൃഷി, മുയൽ വളർത്തൽ കൃഷി തോട്ട നിർമ്മാണം, പോളിഹൗസ്, ഹൈടെക് ഗ്രീൻഹൗസ്, ട്രാക്ടർ, മെതി യന്ത്രങ്ങൾ, ഇറിഗേഷൻ, പമ്പ് ഹൗസ്, ഭൂമി കൃഷിയോഗ്യമാക്കാൻ, വേലി കെട്ടൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഇത് നൽകുന്നത്.

അടുത്ത വായ്പ പദ്ധതിയാണ് കെബി മിത്ര വായ്പ പദ്ധതി.വ്യാപാര സംരംഭങ്ങൾ തുടങ്ങുവാനും മറ്റ് ചെറുകിട സംരംഭങ്ങൾ തുടങ്ങുവാനും 8.75 ശതമാനം പലിശ നിരക്കിൽ ലളിതമായ ജാമ്യ വ്യവസ്ഥയിൽ ലഭിക്കുന്ന ഒന്നാണിത്.യുവാക്കൾക്കും സംരംഭകർക്കും സ്വയം തൊഴിലിലൂടെ സാമ്പത്തികഭദ്രത കൈവരിക്കാൻ സഹായിക്കുന്ന പദ്ധതിയാണ് കെബി മിത്ര. ഒരു കോടി രൂപ വരെയാണ് ഇങ്ങനെ ലഭിക്കുക. ഇതിന്റെ തിരിച്ചടവ് കാലാവധി 7 വർഷമാണ്.

Signature-ad

അടുത്ത ഒരു പദ്ധതിയാണ് കെ ബി സുവിധ പ്ലസ് . ഈടില്ലാതെ അഞ്ചുലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതിയാണ് ഇത്. കോവിഡ്, കാലവർഷക്കെടുതി എന്നിവ മൂലം ദുരിതമനുഭവിക്കുന്ന ചെറുകിട സംരംഭകരെ സഹായിക്കാൻ ആയിട്ടാണ് സംസ്ഥാന സർക്കാർ ഇത് പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച പലിശ ഇളവുകൾ ഉള്ള ഒരു പദ്ധതിയാണിത്. വ്യാപാരികൾ ബസ്സുടമകൾ, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങി.. ഉൽപാദന സേവന മേഖലകളിലെ സംരംഭകരെ സഹായിക്കാനായിട്ടുള്ളതാണ് ഈ  പദ്ധതി. 15 വർഷമാണ് തിരിച്ചടവ് കാലാവധി.

മറ്റൊരു വായ്പ പദ്ധതിയാണ് കെബി സുവിധ വായ്പാപദ്ധതി. സൂക്ഷ്മ ചെറുകിട കച്ചവട സംരംഭങ്ങൾ അതുപോലെ ചെറുകിട നിർമ്മാണ യൂണിറ്റുകൾ വിവിധ സേവനങ്ങൾ എന്നിവയ്ക്കായി  വസ്തു ജാമ്യത്തിൽ കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കുന്ന വായ്പ പദ്ധതിയാണ് ഇത്. പദ്ധതി യിലൂടെ 10 ലക്ഷം രൂപ വരെ ലഭിക്കുന്നതാണ്. 10 വർഷമാണ് തിരിച്ചടവ് കാലാവധി.

മറ്റൊരു പദ്ധതിയാണ് മൈക്രോഫിനാൻസ്. കുടുംബശ്രീ സംരംഭകർക്ക് പ്രഥമ പരിഗണന നൽകുന്ന പദ്ധതിയാണിത്. സ്വയംസഹായ സംഘങ്ങൾക്കും മറ്റും 10 ലക്ഷം രൂപ വരെ നൽകുന്ന പദ്ധതിയാണിത്. ഇതിൻറെ തിരിച്ചടവ് കാലാവധി 36 മാസമാണ്.

അടുത്ത പദ്ധതിയാണ് പ്രവാസി കിരൺ പദ്ധതി. പ്രവാസികൾക്ക് 50 ലക്ഷം രൂപ വരെ പ്രോജക്ടുകൾക്ക് നൽകുന്ന പദ്ധതിയാണിത്. നോർക്ക യുമായി സഹകരിച്ച് പ്രൊജക്റ്റിന്റെ 15% പരമാവധി മൂന്നു ലക്ഷം മൂലധന സബ്സിഡി നൽകുന്നുണ്ട്. 13 ശതമാനം പലിശ സബ്സിഡി ലഭ്യമാണ്. പ്രവാസികൾക്ക് നോർക്ക രജിസ്ട്രേഷനും പ്രോജക്ടുകൾക്ക് അംഗീകാരവും നിർബന്ധമാണ്.

അടുത്ത പദ്ധതിയാണ് സുവിധ ഭവന വായ്പാ പദ്ധതി. ആദായനികുതി പരിധിയിൽ പെടാത്തവരും ഇതുപോലെ മാസം ശമ്പള വരുമാനം ഇല്ലാത്തവരുമായ ചെറുകിട കർഷകർ സംരംഭകർ വ്യാപാരികൾ എന്നിവർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്ന പദ്ധതിയാണിത്. 10 ലക്ഷം രൂപ വരെയാണ് ലഭിക്കുക. തിരിച്ചടവ് കാലാവധി 20 വർഷമാണ്.

അടുത്ത പദ്ധതി സാധാരണ ഭവനവായ്പ. എല്ലാ ജനവിഭാഗങ്ങൾക്കും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ഭവന വായ്പാ പദ്ധതിയാണിത്. പുതിയ വീടുകൾക്ക് പുറമേ അറ്റകുറ്റപ്പണികൾക്കും നവീകരണങ്ങൾക്കും ഈ വായ്പ ലഭ്യമാകുന്നതാണ്. 30 ലക്ഷം രൂപ വരെ ഇതിന് ലഭിക്കും. തിരിച്ചടവ് കാലാവധി 20 വർഷമാണ്.

Back to top button
error: