തിരുവനന്തപുരം:പോത്തൻകോട് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഗുണ്ടകളെ അമർച്ച ചെയ്യാനായി ആരംഭിച്ച പ്രത്യേക ദൗത്യമായ ഓപ്പറേഷൻ കാവലിൽ ഇതുവരെ അറസ്റ്റിലായത് ഇരുന്നൂറോളം ആളുകൾ.
ഗുണ്ടാ ക്രിമിനൽ സംഘങ്ങൾക്കെതിരെ കർശന നടപടികളുമായാണ് പോലീസ് മുന്നോട്ട് പോകുന്നത്.പോത്തൻകോട് കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ഓപ്പറേഷൻ കാവൽ എന്ന പേരിൽ പ്രത്യേക ദൗത്യം ആരംഭിച്ചത്.
സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്റെ നിർദേശാനുസരണം തിരുവനന്തപുരം റേഞ്ചിൽ ഡിഐജി സഞ്ജയ്കുമാർ ഗുരുഡിൻ നേരിട്ടാണ് ഗുണ്ടാ ലഹരിമരുന്ന് സംഘങ്ങളെ പിടികൂടാൻ മേൽനോട്ടം വഹിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽനിന്നായി നൂറ്റമ്പതോളം പേരെയും മറ്റ് ജില്ലകളിൽനിന്നായി അൻപത് പേരെയുമാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.തുടർ ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി