സിപിഎം ലോക്കൽകമ്മിറ്റി സെക്രട്ടറി
സന്ദീപിന്റെ കൊലപാതകത്തിനു ശേഷം
രണ്ടാഴ്ച മാത്രം പിന്നിടുമ്പോൾ
ആർഎസ്എസ് വീണ്ടും കൊലക്കത്തി വീശിയിരിക്കുന്നു..
എസ്ഡിപിഐ ക്ക് നഷ്ടമായത്
സംസ്ഥാന സെക്രട്ടറിയേയാണ്…
സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ
അരുംകൊല കേവലം വ്യക്തിവൈരാഗ്യമെന്ന്
ഒരൊറ്റ രാത്രി കൊണ്ട് കണ്ടെത്താൻ
ഇവിടുത്തെ പോലീസിന് കഴിഞ്ഞിരുന്നു….
നേരിട്ട് പങ്കെടുത്ത
ഏതാനും വ്യക്തികളിൽ അന്വേഷണം അവസാനിപ്പിച്ച് ആർഎസ്എസിനെ
വെളുപ്പിച്ചെടുത്ത
സംസ്ഥാന പോലീസ്–സംഘപരിവാർ ത്രയങ്ങളുടെ
തണലാണ് ഇന്നലെ രാത്രി
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി
കെഎസ്. ഷാന്റെ കൊലപാതകത്തിന്
ഊർജ്ജം പകർന്നത്…
ഇക്കഴിഞ്ഞ
ഒക്ടോബർ പ്രളയത്തിൽ
മുണ്ടക്കയത്ത് എസ്ഡിപിഐ നടത്തിയ
സ്തുത്യർഹമായ ആശ്വാസ പ്രവർത്തനങ്ങളിൽ
കൃത്യമായ ഏകോപനവുമായി
ശ്രീ കെഎസ്. ഷാൻ ഉണ്ടായിരുന്നു..
ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷാനെ വാഹനമുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷമാണ് വെട്ടിയത്. ഷാനെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല അക്രമി സംഘത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല എന്നാണ് പോലീസ് വിശദീകരണം.അതേസമയം അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നിലെന്നും പറയുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണഞ്ചേരിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. സമീപത്തുള്ള സി.സി.ടി.വി.യിൽ ആക്രമണ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോൾ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. അതേസമയം ആക്രമണം നടത്തിയത് ആർ.എസ്.എസ്. ആണെന്ന് എസ്.ഡി.പി.ഐ. ആരോപിച്ചു.