തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ച ശശി തരൂർ എംപിക്കെതിരെ കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. തരൂരിന്റെ നീക്കം പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയെന് നും വിഷയത്തിൽ ഹൈക്കമാൻഡ് എത്രയും വേഗം ഇടപെടണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
തരൂരിന് മനസ്സിൽ എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അതാവാമെന്നും പക്ഷെ കോൺഗ്രസ് പ്ലാറ്റ്ഫോമിൽ നിന്നുകൊണ്ട് അത് വേണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു