KeralaNEWS

ബിജെപി രക്ഷപ്പെടില്ല: ഇ ശ്രീധരൻ

കേരളത്തിലെ ബിജെപി രക്ഷപ്പെടില്ലെന്നും പാർട്ടി നയത്തിൽ കാര്യമായ തിരുത്തൽ വേണമെന്നും ഇ ശ്രീധരൻ. സംസ്ഥാന നേതൃത്വത്തോട്‌ പല കാര്യത്തിലും അഭിപ്രായ വ്യത്യാസമുണ്ട്‌. ഈ രീതിയിൽ മുന്നോട്ടുപോകാനാകില്ല. തെരഞ്ഞെടുപ്പ് പരാജയത്തിൽ നിരാശയില്ല. അതിൽനിന്ന് പലതും പഠിച്ചു. രാഷ്‌ട്രീയക്കാരനായല്ല, ബ്യൂറോക്രാറ്റ് എന്ന നിലയിലാണ്  മത്സരിച്ചത്. ഇനി സജീവ രാഷ്‌ട്രീയത്തിലേക്കില്ല.അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

35 സീറ്റ്‌ നേടി കേരളത്തിൽ അധികാരം പിടിക്കാനും വി മുരളീധരനെ മുഖ്യമന്ത്രിയാക്കാനും ആയിരുന്നു ബിജെപിയുടെ പദ്ധതി. 400 കോടി രൂപ ഇതിനായി ഇറക്കുകയും ചെയ്തു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നു പറഞ്ഞാണ് ശ്രീധരനെ ബിജെപി കൂടെക്കൂട്ടിയത്.അദ്ദേഹം ആവശ്യപ്പെട്ട മണ്ഡലത്തിൽ നിന്നും ദേശീയ നേതൃത്വം ഇടപെട്ട്‌ പാലക്കാട്ട്‌ അദ്ദേഹത്തെ സ്ഥാനാർഥിയാക്കി. അദ്ദേഹത്തിനുള്ള വ്യക്തിപരമായ ഇമേജ്‌ ഉപയോഗപ്പെടുത്തുകയും അതേസമയം കാലുവാരുകയുമാണ്‌ ബിജെപി ചെയ്തത്‌.തെരഞ്ഞെടുപ്പിനുശേഷം ഇക്കാര്യം മെട്രോമാന്‌ നേരിട്ട്‌ ബോധ്യപ്പെട്ടു.തുടർന്ന് സംസ്ഥാന നേതൃത്വത്തിലടക്കം അഴിച്ചുപണി വേണമെന്നും നയസമീപനങ്ങളിൽ അടിമുടി മാറ്റംവേണമെന്നുംകാണിച്ച്‌ വിശദ റിപ്പോർട്ട്‌ ദേശീയ നേതൃത്വത്തിന്‌ ശ്രീധരൻ നൽകി.അതോടെ കേരളത്തിലെ ബിജെപി ഘടകത്തിന്റെ ശത്രുവുമായി മാറി ഇ ശ്രീധരൻ.

 

Back to top button
error: