വയനാട്: വടുവൻചാൽ വാളശേരിയിൽ ഗുണ്ടകളുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വാളശേരി രഘുനാഥ് (62) ആണ് കൊല്ലപ്പെട്ടത്.ഗുണ്ടകളുടെ മർദ്ദനത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് ഇയാൾ മരിച്ചത്.
സംഭവത്തിനു ശേഷം ഒളിവിൽപ്പോയ പ്രതികൾക്കായി പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.പ് രതികളെ സഹായിച്ചുവെന്ന് കരുതുന്ന ഒരാളെ അമ്പലവയൽ പോലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.