KeralaNEWS

ഫുൾ ടിക്കറ്റ് എടുക്കാത്ത വിദ്യാർത്ഥികളെ ബസിൽ നിന്ന് ഇറക്കിവിട്ടു

ശാസ്താംകോട്ട: ഫുൾ ടിക്കറ്റ് എടുക്കാത്ത വിദ്യാർത്ഥികളെ ബസിൽ നിന്ന് ഇറക്കിവിട്ടു.ഏറെയും പെൺകുട്ടികളെയാണ് ഇങ്ങനെ ഇറക്കിവിട്ടത്.ഇന്നു രാവിലെ ഏഴരയോടെയായിരുന്നു സംഭവം. മൈനാഗപ്പള്ളി ഐ.സി.എസ് ജംഗ്ഷനിൽ വച്ചാണ് ഇതുവഴി സർവ്വീസ് നടത്തുന്ന ഒരു സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥികളെ ഇറക്കിവിട്ടത്.
ആഞ്ഞിലിമൂട്ടിൽ നിന്നും ഐ.സി.എസ് ജംഗ്ഷനിൽ നിന്നും കയറിയ പെൺകുട്ടികളോട് കൺസഷൺ തരാൻ സാധിക്കില്ല എന്നും ഫുൾ ടിക്കറ്റ് എടുക്കണമെന്നും ബസ് ജീവനക്കാർ ആവശ്യപ്പെടുകയയിരുന്നു.പലരുടെ കൈയ്യിലും മതിയായ തുക ഉണ്ടായിരുന്നില്ല.തുടർന്ന് പതിനഞ്ചിലധികം പെൺകുട്ടികളെ ഉൾപ്പടെ ബസിൽ നിന്ന് ഇറക്കിവിടുകയായിരുന്നു.കുന്നത്തൂർ ജോ.ആർ.റ്റി യോയ്ക്ക്  പരാതി നൽകിയിട്ടുണ്ട്.

Back to top button
error: