IndiaNEWS

ക്യപ്റ്റൻ വരുൺ സിംഗും യാത്രയായി…

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ രക്ഷപെട്ട ഏക വ്യക്തിയും നിലവിൽ ആശുപത്രിയിൽ ചികിത്സയിലുമായിരുന്ന ഇന്ത്യൻ വ്യോമ സേനാ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങ് അന്തരിച്ചു.ഇന്ന് രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അന്ത്യം.
ബംഗളൂരുവിലെ സൈനിക ആശുത്രിയിലാണ് അന്ത്യം. 39 വയസായിരുന്നു.ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം.ആരോഗ്യനില ഗുരുതരമായതിന് പിന്നാലെ വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയില്‍നിന്ന് ബെംഗളൂരുവിലെ കമാന്‍ഡ് ഹോസ്പിറ്റലിലേക്ക് ഇദ്ദേഹത്തെ മാറ്റിയിരുന്നു. ഇതോടെ ബിപിന്‍ റാവത്തിനൊപ്പം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആളുകളും മരണത്തിന് കീഴടങ്ങി.

Back to top button
error: